Malayalam
ആ രംഗം ഇഷ്ടപ്പെട്ടില്ല മരണത്തിന് തൊട്ട് മുൻപ് അത് സംഭവിച്ചു ചിത്രയെ ഹേമന്ദ്….. ഇത്രയും വേണ്ടിയിരുന്നില്ല
ആ രംഗം ഇഷ്ടപ്പെട്ടില്ല മരണത്തിന് തൊട്ട് മുൻപ് അത് സംഭവിച്ചു ചിത്രയെ ഹേമന്ദ്….. ഇത്രയും വേണ്ടിയിരുന്നില്ല
തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസന്വേഷണം നിർണായക ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും പ്രതിശ്രുത വരൻ ഹേമന്ദിനെ പോലീസ് അറസ്റ് ചെയിതിരിക്കുകയാണ്
ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേമന്ദിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ്അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളും ചിത്രയുടെ അമ്മ വിജയയും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു
ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാര്‍ത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുൻപായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു.
സീരിയലില്‍ നായകന്മാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങള്‍ ചിത്ര ചെയ്യുന്നതില്‍ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ‘സീരിയലില്‍ ചിത്ര ഉള്‍പ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല. അവര്‍ മരണപ്പെട്ട ദിവസം ഇയാള്‍ ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നു’. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്ശന് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യന് സ്റ്റോര്‍സ്’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമാണ് ചിത്ര
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്. ചിത്രയുടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തികബാധ്യതകളും ഇതിന് കാരണമായി പറയുന്നുണ്ട്.
ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ ചിത്രയുടെ ‘അമ്മ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ ആരോടോ തർക്കിച്ചു സംസാരിക്കുന്നത് കണ്ടെത്തിയിരുന്നു.അതെ സമയം താനും ചിത്രയും തമ്മിൽ ഫോണിലൂടെ അത്തരത്തിൽ സംസാരം ഉണ്ടായിട്ടില്ലെന്ന് ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. ഡിസംബര്‍ 4 മുതല്‍ ചിത്രയും ഹേമന്തും ചെന്നൈയിലുള്ള നസര്‍ത്പെട്ട് എന്ന സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ ചിത്ര മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹേമന്ത് ചെന്ന് നോക്കിയപ്പോഴാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
