Malayalam
ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്; അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം; ഗായത്രി സുരേഷ് പറയുന്നു !
ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്; അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം; ഗായത്രി സുരേഷ് പറയുന്നു !
2014ലെ മിസ് കേരളയായിരുന്നു ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
തന്നെ ആളുകള്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് കംഫര്‍ട്ട് സോണില്‍ നിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പറയുകയാണ് ഗായത്രി സുരേഷ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി സംസാരിക്കുന്നത്.ഒരു കണക്കിന് ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്. എന്തായാലും ആള്‍ക്കാര്‍ക്ക് നമ്മളെ ഇഷ്ടമല്ല, അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഇഷ്ടമുള്ളത് പറയാം, എന്ന് വിചാരിച്ച് തോന്നിവാസം ചെയ്ത് നടക്കുക എന്നല്ല.
എന്റെ ഒരു പ്രശ്‌നം എന്താണെന്ന വെച്ചാല്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുമ്പോള്‍ എനിക്കത് തിരിച്ച് നല്‍കാന്‍ തോന്നും, അതിന് വേണ്ടി സ്‌ട്രെസൊക്കെ എടുക്കുന്നതിലും ഭേദം ആര്‍ക്കുമിഷ്ടമില്ലാതെ ഇരിക്കുന്നതാണ്,’ ഗായത്രി പറയുന്നു.കുറേ ടീംസ് തന്നോട് കോംപ്രമൈസിന് തയ്യാറാണോ അഡ്ജസ്റ്റമെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട്. അതൊക്കെ തിരിച്ച് നമ്മളൊക്കെ എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചിരിക്കും.
നമുക്ക് വേണമെങ്കില്‍ അതിനോട് ദേഷ്യപ്പെടാം. ആള്‍ക്കാര്‍ എന്തായാലും ഇതൊക്കെ ചോദിക്കും. ആരുമെന്തായാലും നമ്മളെ കേറി റേപ്പ് ചെയ്യാനോ അറ്റാക്ക് ചെയ്യാനോ ഒന്നും വരില്ലെന്നും ഗായത്രി സുരേഷ് കൂട്ടിച്ചേര്‍ത്തു.
നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്ത എസ്‌കേപ്പ് ആണ് ഗായത്രി സുരേഷിന്റെ പുതിയ ചിത്രം. മാര്‍ച്ച് 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടുപോകുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ സിനിമയിലെത്തുന്നത്.
about gayathri suresh
