ഹൊ, സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്; ‘ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല, അതുകൊണ്ട് ധാരാളം സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ഗായത്രി സുരേഷ്

ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. തന്റെ ജീവിതത്തെ കുറിച്ചും സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും ഗായത്രി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, ഒരു സെലിബ്രിറ്റി ആവേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഗായത്രി. തന്റെ പുതിയ ചിത്രമായ ‘എസ്കേപ്പിന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട്, ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.
‘ആളുകള്‍ കളിയാക്കുമ്ബോള്‍ ഈ സെലിബ്രിറ്റി എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്,’ താരം പറയുന്നു.
ഗ്ലാമറസ് റോളുകളോട് താല്പര്യമില്ലെന്നും നടി പറയുന്നു. ‘ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാള് മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര് തന്നെയാണ്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നുവെന്നും, അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത് എന്നും നടി വെളിപ്പെടുത്തി. അതിനുശേഷമുള്ള പ്രണയ ബന്ധങ്ങള്‍ നീണ്ടു പോകാത്തതിനാല്‍ ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...