എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്, അപ്പോള്‍ എനിക്ക് തോന്നും, ഈ സെലിബ്രിറ്റി ടാഗ് വേണ്ടായിരുന്നുവെന്ന്; ഗായത്രി സുരേഷ്
സെലിബ്രിറ്റിയായതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നടിയുടെ വാക്കുകള്‍
.എല്ലാ സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന്’.
ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ലെന്നും ഗായത്രി പറഞ്ഞു. . എന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നു. അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത്. പക്ഷെ അപ്പോള്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചോ എന്നൊന്നും ഓര്‍മയില്ല. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോയിട്ടില്ല.
വാലന്റൈന്‍സ് ഡേ ആകമ്പോഴേക്കും ഞാന്‍ ബ്രേക്കപ്പ് ആയിട്ടുണ്ടാവും. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത് എന്നും, തെലുങ്ക് നടന്മാരെക്കാള്‍ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര്‍ തന്നെയാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
