Connect with us

മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷം കൊണ്ടാണ്, വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം… മൗനമായി അതിനെ നേരിടുന്നു! അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം; വാക്കുകൾ വൈറൽ

Actress

മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷം കൊണ്ടാണ്, വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം… മൗനമായി അതിനെ നേരിടുന്നു! അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം; വാക്കുകൾ വൈറൽ

മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷം കൊണ്ടാണ്, വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം… മൗനമായി അതിനെ നേരിടുന്നു! അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം; വാക്കുകൾ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെ അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നു. സീരിയലുകളോടൊപ്പം തന്നെ സിനിമകളിലും തന്റേതായ സ്ഥാനം ജീജ നേടിയെടുത്തിട്ടുണ്ട്. ജീജ സുരേന്ദ്രൻ്റെ തുറന്നുപറച്ചിലുകളൊക്കെ എല്ലായ്പ്പോഴും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ വിവാഹ ബന്ധം വേർപെടുത്തിയ നടി മഞ്ജു വാര്യരും നടൻ ദിലീപുമായുള്ള ബന്ധത്തെ പറ്റിയും ജീജ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷമോ മറ്റോ ആണെന്ന് ജീജ പറയുന്നു. അതൊക്കെ ആ കുട്ടി അനുഭവിച്ചുവെന്നും പക്ഷേ ആ കുട്ടിയെ കണ്ട് പഠിക്കണമെന്നും ജീജ സുരേന്ദ്രൻ പറഞ്ഞു.

ലൊക്കേഷനിലേക്ക് മഞ്ജു വന്ന് കഴിഞ്ഞാൽ എല്ലാവരോടും, വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ എന്തൊരു സ്നേഹമാണ് മഞ്ജുവിന്. നമ്മളിപ്പോൾ ഓരോരോ ഇൻ്റർവ്യൂ കാണുമ്പോൾ കാണുന്നില്ലേ, അതിനപ്പുറത്തേക്കൊന്നുമില്ല മഞ്ജു. വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം. തീർച്ചയായും ഉണ്ടാകുമെന്നും ജീജ പറയുന്നു.

അവരെ കാണുമ്പോ ഇക്കാര്യമൊന്നും ആരും ചിന്തിക്കുന്നു കൂടിയില്ല. അതൊക്കെ പഴയ കഥയാണ്. പക്ഷേ ഇന്ന് വരുന്ന മഞ്ജു, മഞ്ജുവാണ് പെണ്ണ്. ജീവിതത്തിൽ അങ്ങനെ സംഭവിച്ച ഒരു പെണ്ണ്, എന്ത് മൌനമായിട്ടാണ് അതിനെ നേരിടുന്നത്.

ആർക്കെങ്കിലും ആ കുട്ടിയുടെ നാക്കിൽ നിന്ന് എന്തെങ്കിലും പറഞ്ഞ് യൂട്യൂബുകാർക്കിട്ട് അലക്കാൻ കിട്ടിയിട്ടുണ്ടോ. അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാൻ പറ്റാത്ത പുരുഷന്മാർ ഹതഭാഗ്യരാണ് അവരൊക്കെ ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ പറയു. ജീജ പറഞ്ഞു നിർത്തി.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ പ്രണയവും വിവാഹവും അന്നും ഇന്നും അത്ഭുതത്തോടെയാണ് മലയാളികൾ കേൾക്കുന്നത്. 1998 ലായിരുന്നു ഇരുവരും വിവാഹിതരായത്. ആരും അറിയാതെയായിരുന്നു ആ സംഭവം നടന്നത്. മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ആ വിവാഹത്തിന് മലയാള സിനിമ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ുണ്ടായിരുന്നു. ബിജു മേനോന്‍ ആയിരുന്നു അന്ന് ആ വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തത്. ദിലീപിനെ വിവാഹം ചെയ്തതതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍വാങ്ങി. സിനിമയില്‍ നിന്ന് മാത്രമല്ല, നര്‍ത്തകിയെന്ന വിലാസവും മഞ്ജു അന്ന് അഴിച്ചുവച്ചു.വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതം ഇരുവരും 2015 ലാണ് അവസാനിപ്പിച്ചത്

പരസ്പര സമ്മതത്തോടെയായിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചനം നേടിയത്. ഇതേക്കുറിച്ച് ഇരുവരും പരസ്യമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ പറഞ്ഞത്. ഇന്നുവരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരിയെറിഞ്ഞിട്ടില്ല ഇരുവരും.

More in Actress

Trending

Recent

To Top