വീട്ടിലേക്ക് വരുമ്പോള്‍ വേണ്ടത് സമാധാനമാണ്, അവിടെ നമ്മള് ആഗ്രഹിയ്ക്കുന്ന സ്വസ്തതയും സമാധാനവും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കില്‍ മാറി നില്‍ക്കുന്നത് തന്നെയാണ് നല്ലത്. അനാവശ്യമായി ഒരിടത്ത് നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല..വിശ്വസിച്ചത് തെറ്റ് ആയി പോയി എന്ന് തോന്നിയാല്‍.. ഒടുക്കം എല്ലാം പറയാതെ പറഞ്ഞു

ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സായി കുമാര്‍. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന് നല്കി.
സിനിമ ലൊക്കേഷനില്‍ ആയാലും വ്യക്തി ജീവിതത്തില്‍ ആയാലും മറ്റുള്ളവര്‍ക്ക് ശല്യമായി ഞാന്‍ നില്‍ക്കില്ല എന്നാണ് സായികുമാര്‍ പറയുന്നത്. എന്റെ ആവശ്യം അവിടെ ഇല്ല എന്ന് തോന്നിയാല്‍ ഒരിടത്തും നില്ക്കാന് എനിക്ക് താത്പര്യമില്ല, അതുകൊണ്ട് മാറി ഇരിയ്ക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്. വ്യക്തി ജീവിതത്തിലും അതാണ് സംഭവിച്ചതെന്ന് ഒരു അഭിമുഖത്തിൽ സായി കുമാര്‍ പറയുകയാണ്
ഷൂട്ടിങ് ലൊക്കേഷനില്‍ മറ്റ് നടന്മാര് ഇരുന്ന് സംസാരിക്കുന്നിടത്ത് ഞാന്‍ ഇരിക്കാറില്ല. അവര്‍ എന്തെങ്കിലും പേഴ്സണല്‍ കാര്യമോ, ബിസിനസ്സോ അടുത്ത പ്രൊജക്ടിനെ കുറിച്ചോ സംസാരിക്കുകയായിരിയ്ക്കും. അവിടെ നമ്മുടെ ആവശ്യം ഇല്ല. അപ്പോള്‍ ഒരു കസേര എടുത്ത് മാറിയിരിയ്ക്കും. വിളിച്ചാല്‍ ഓടി പോയി എന്താണ് എന്ന് നോക്കുന്നത് ആണ് സുഖം. പലപ്പോഴും ലാല്‍ ഒക്കെ ചോദിച്ചിട്ടുണ്ട് എന്താ മാറി ഇരിയ്ക്കുന്നത് എന്ന്. ആ സമയത്ത് എനിയ്ക്ക് പുകവലിയ്ക്കുന്ന ശീലമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് എന്ന് പറയും.
ബിന്ദു പണിക്കരെ സംബന്ധിച്ച ചോദ്യം വന്നപ്പോള്‍, എന്തിനാണ് നമ്മള് അതേ കുറിച്ച് സംസാരിയ്ക്കുന്നത്. ഞാന്‍ മുഖാന്തരം മറ്റൊരാളെ ബാധിയ്ക്കുന്ന കാര്യങ്ങള്‍ പറയാന്‍ എനിക്ക് താത്പര്യം ഇല്ല. പറയുമ്പോള്‍ എന്നോട് എല്ലാം തുറന്ന് സംസാരിച്ച് പോകും. അതുകൊണ്ട് ആ വിഷയം വിടാം എന്നാണ് സായി കുമാര്‍ ആദ്യം പ്രതികരിച്ചത്. ഭൂരിഭാഗം അഭിമുഖങ്ങളിലും സായികുമാര്‍ തന്റെ കുടുംബ വിശേഷം പങ്കുവയ്ക്കാറില്ല എന്നത് ശ്രദ്ധേയമാണ്.
‘അങ്ങനെ ഒന്ന് ജീവിതത്തില്‍ സംഭവിയ്ക്കണം എന്നായിരിയ്ക്കും. അത് വിധി. ഇപ്പോള്‍ ഞാന്‍ നൂറ്റിയൊന്ന് ശതമാനം സന്തോഷവാനാണ്. എന്നെ സംബന്ധിച്ച് ഞാന്‍ കൊടുക്കുന്നതിന്റെ നൂറിലൊരു ശതമാനം എങ്കിലും എനിക്ക് തിരിച്ച് കിട്ടിയാല്‍ മതി. ഒരാളെ വിശ്വസിയ്ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ആ വിശ്വാസത്തില്‍ തെറ്റ് ഉണ്ടായിരുന്നു എന്ന് തോന്നിയാല്‍ വലിയ പ്രശ്നമാണ്’ ആരെ കുറിച്ച് ആണ് പറയുന്നത് എന്ന് പറയാതെ സായി കുമാര്‍ വിശദീകരിച്ചു ഷൂട്ടിങും മറ്റുമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് വരുമ്പോള്‍ വേണ്ടത് സമാധാനമാണ്. അവിടെ നമ്മള് ആഗ്രഹിയ്ക്കുന്ന സ്വസ്തതയും സമാധാനവും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കില്‍ മാറി നില്‍ക്കുന്നത് തന്നെയാണ് നല്ലത്. അനാവശ്യമായി ഒരിടത്ത് നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല -സായി കുമാര്‍ പറഞ്ഞു.
1986 ല്‍ ആണ് സായി കുമാര്‍ പ്രസന്ന കുമാരിയെ വിവാഹം ചെയ്യുന്നത്. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. 2007 ല്‍ ഇരുവരും വിവാഹ മോചിതരായി. സഹ സംവിധായകനായി സിനിമയിലെത്തിയ ബിജു വി നായരാണ് ബിന്ദു പണിക്കറെ വിവാഹം ചെയ്തത്. 1998 ല്‍ ആയിരുന്നു വിവാഹം. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. 2007 ല്‍ ബിന്ദു പണിക്കറുടെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് 2009 ല്‍ ആണ് സായി കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്. ബിന്ദു പണിക്കറുടെ മകള്‍ ഇരുവര്‍ക്കും ഒപ്പമാണ് താമസം.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...