Malayalam
‘യഥാര്‍ത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’; ഖജുരാഹോ ഗുഹാ ക്ഷേത്രത്തിലെ ശില്പങ്ങള്; വിവാദങ്ങള്‍ കത്തുന്നതിനിടെ വീണ്ടും പോസ്റ്റുമായി വിനായകന്
‘യഥാര്‍ത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’; ഖജുരാഹോ ഗുഹാ ക്ഷേത്രത്തിലെ ശില്പങ്ങള്; വിവാദങ്ങള്‍ കത്തുന്നതിനിടെ വീണ്ടും പോസ്റ്റുമായി വിനായകന്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന് വിനായകന് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് വിനായകന്. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീ പ്രമോഷന് പരിപാടിയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധപരാമര്‍ശം വന്‍ വിവാദമായി തുടരവേ വീണ്ടും ക്യാപ്ഷനില്ലാത്ത പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനായകന്. വിവിധ ചിത്രങ്ങള്‍ കൊളാഷ് രൂപത്തിലാക്കിയാണ് വിനായകന് പുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘യഥാര്‍ത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’ എന്ന ക്യാപ്ഷനോടു കൂടിയ ദീലീപിന്റെ ചിത്രമുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട്, വിനായകന്റെ പരാമര്‍ശത്തോടുള്ള സോഷ്യല്‍ മീഡിയ കമന്റുകള്‍, വിനായകനെ വിമര്‍ശിച്ചുകൊണ്ടുള്ള സംവിധായിക വിധു വിന്‍സെന്റിന്റെ വാര്‍ത്ത, ഖജുരാഹോ ഗുഹാ ക്ഷേത്രത്തിലെ ശില്പങ്ങള് എന്നിവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ ചേര്‍ത്തുള്ള ഒരു പോസ്റ്റാണ് വിനായകന് പങ്കുവെച്ചിരിക്കുന്നത്.
കലാ-സാംസ്കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന് വിനായകനും രംഗത്തെത്തിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന് രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ വിവാദ ചോദ്യം.
