Malayalam
ബിഗ് ബോസ് സീസൺ 4 , അംഗം കുറിക്കാൻ ഈ നടിയും! എയർ പോർട്ടിലെ ആ ചിത്രം; വമ്പൻ തെളിവുകൾ ഇതാ!
ബിഗ് ബോസ് സീസൺ 4 , അംഗം കുറിക്കാൻ ഈ നടിയും! എയർ പോർട്ടിലെ ആ ചിത്രം; വമ്പൻ തെളിവുകൾ ഇതാ!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ല്‍ ആണ് മലയാളത്തില്‍ ആരംഭിക്കുന്നത്. സീസണ്‍ 1 മാത്രമാണ് 100 ദിവസം പൂര്‍ത്തിയാക്കിയത് . സാബു മോന്‍ ആയിരുന്നു വിജയി. 2020 ല്‍ ആണ് ബിഗ് ബോസ് സീസണ്‍ 2 ആരംഭിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നത്. എന്നാല്‍ ഈ മത്സരവും നിർത്തി വയ്ക്കുകയായിരുന്നു. . അതേസമയം വിജയി കണ്ടെത്തിയിരുന്നു.
ബിഗ് ബോസ് സീസണ്‍ 4 ന് ഇപ്പോൾ കളമൊരുങ്ങുകയാണ്. മാര്‍ച്ച് 27 ന് ആണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന നലാം ഭാഗം സംപ്രേക്ഷണം ആരംഭിക്കുന്നത്. പ്രെമോ വീഡിയോയും ലോഗോയുമൊക്കെ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.ഇക്കുറി 24 മണിക്കൂറാണ് ഷോ. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ 24*7 ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഇത് കാണാന്‍ സാധിക്കും.
ബിഗ് ബോസ് ഷോ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ ചര്‍ച്ചയാവുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകള്‍ പേരുകള്‍ ഉയർന്ന് കേള്‍ക്കുന്നുണ്ട്. രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നെ മാര്‍ച്ച് 27 ന് മാത്രമേ ആരൊക്കെ മത്സരത്തില്‍ ഉണ്ടാവുകയുള്ളൂവെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി ലക്ഷ്മിപ്രിയയുടേത്. ടൈംസ് ഇന്ത്യയുടെ സാധ്യത ലിസ്റ്റില്‍ നടിയുടെ പേര് ഇടം പിടിച്ചിരുന്നു
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ലക്ഷമി പ്രിയയുടെ ഒരു ചിത്രമാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയാണിത്. ഇതോടെ പ്രേക്ഷകരുടെ സംശയം കൂടുതല്‍ ദൃഢമായിരിക്കുകയാണ്. ലക്ഷ്മി എന്തായാലും ഷോയില്‍ ഉണ്ടാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഒരുപാട് ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന ഷോയായത് കൊണ്ട് തന്നെ അവസാനം മാത്രമേ ആരൊക്കെയാണ് മത്സരാര്‍ഥികളെന്ന് പറയാന്‍ സാധിക്കുകയുള്ളൂ.
സിനിമയിലും സീരിയലുകളിലും നിറ സാന്നിദ്ധ്യമാണ് ലക്ഷ്മി. കൂടാതെ നടിയുടെ രാഷ്ട്രീയ നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നിരവധി തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ലക്ഷ്മിപ്രിയ വിധേയയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം എതിരെ ശ്ക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.
ലക്ഷ്മി പ്രിയയെ കൂടാതെ സൂരജ്, നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍, അഖില്‍ സിജെ, വാനമ്പാടി താരം സുചിത്ര, ജിയ ഇറാനി, മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന വിദേശി അപര്‍ണ്ണ മള്‍ബറി,പാല സജി, പ്രസീത, ആദിത്യ ജയന്‍, എന്നിവരുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ താന്‍ ഷോയിലേയ്ക്ക് ഇല്ലെന്ന് പാലാ സജി അറിയിച്ചിട്ടുണ്ട്.
പുറത്ത വന്ന ഒരു പ്രെമോയിലും വിദേശിയുടെ സാന്നിധ്യത്തെ കുറിച്ച് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ അപര്‍ണ്ണയുടെ പേര് ചര്‍ച്ചയായത്. മലയാളികളുടെ സംസ്‌കാരവും ഭാഷയും പിന്തുടരുന്ന അപര്‍ണയ്ക്ക് കേരളത്തില്‍ കൈനിറയെ ആരാധകരുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.
ഹാസ്യതാരം തങ്കച്ചന്റെ പേരും തുടക്കത്തില്‍ ഇടം പിടിച്ചിരുന്നു. താരത്തിന്റെ ബിഗ് ബോസ് എന്‍ട്രി വലിയ ചര്‍ച്ചയായിരുന്നു. സംഭവം വൈറല്‍ ആയതോടെ താന്‍ ബിഗ് ബോസിലേയ്ക്ക് ഇല്ലെന്ന് അറിയിച്ചു കൊണ്ട് തങ്കു രംഗത്ത് എത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു തങ്കച്ചന്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ ഷോയുടെ ഭാഗമല്ലെന്നും അതേസമയം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ കരിയറിനെ പോലും ബാധിക്കുന്നതായും തങ്കച്ചന്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ പ്രൊമോ വീഡിയോ നേരത്തെ ചര്‍ച്ചയായി മാറിയിരുന്നു. വൈവിധ്യമാണ് ഇത്തവണത്തെ ആശയമെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. കൂടാതെ സംഭവബഹുലമായിരിക്കും ഇത്തവണത്തെ സീസണെന്നുള്ള സൂചനയും പ്രെമോ വീഡിയോ നല്‍കുന്നുണ്ട്.
about biggboss
