Malayalam
ചെമ്പരത്തിയിൽ ആനന്ദ് ഇനിയില്ല, പുതുമുഖമായിരുന്ന തന്നെ നായകനാക്കിയതിന് നന്ദി; ആ ആഗ്രഹവും പ്രാര്‍ത്ഥനയും ബാക്കിനിർത്തി പ്രേക്ഷകരോട് യാത്ര പറഞ്ഞ് ചെമ്പരത്തി താരം സ്റ്റെബിൻ ജോക്കബ്!
ചെമ്പരത്തിയിൽ ആനന്ദ് ഇനിയില്ല, പുതുമുഖമായിരുന്ന തന്നെ നായകനാക്കിയതിന് നന്ദി; ആ ആഗ്രഹവും പ്രാര്‍ത്ഥനയും ബാക്കിനിർത്തി പ്രേക്ഷകരോട് യാത്ര പറഞ്ഞ് ചെമ്പരത്തി താരം സ്റ്റെബിൻ ജോക്കബ്!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ചെമ്പരത്തി അവസാനിക്കുകയാണ്. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതിന് ശേഷമാണ് സീരിയല്‍ അവസാനിപ്പിക്കുന്നത് . കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്രയധികം എപ്പിസോഡുകള്‍ നീണ്ട് പോവുന്ന സീരിയലുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. എന്തായാലും ചെമ്പരത്തി ആരാധകര്‍ക്ക് നിരാശ നല്കുന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സീരിയലിലെ നായകനായ ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് നടന് സ്റ്റെബിന് ജേക്കബ് ശ്രദ്ധേയനാവുന്നത്. നടി അമല ഗിരീശന് അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രവും ആനന്ദും തമ്മിലുള്ള ഇഷ്ടമാണ് സീരിയലിനെ വിജയത്തിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ട പരമ്പര അവസാനിക്കുമ്പോള്‍ എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടന് സ്റ്റെബിന്. നടന് ചെമ്പരത്തിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വായിക്കാം…
“നന്ദി… ഇങ്ങനെയൊരു വാക്കില്‍ ഒതുക്കാവുന്നതല്ല, ഈ നാലു വര്‍ഷക്കാലം നിങ്ങള്‍ ഓരോരുത്തരും നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഉള്ള കടപ്പാട്. ഓര്‍ക്കാനും നന്ദി പറയാനും ഒരുപാടു പേരുണ്ട്, കടുത്ത മത്സര രംഗത്തേക്ക് കടന്നു വന്നിട്ടും പ്രൈം ടൈം ഷോയില്‍ എന്നെ പോലൊരു പുതുമുഖത്തെ നായകനാക്കിയ സീ കേരളം ചാനലിനോടും, ചാനലിലെ ഓരോരുത്തരോടും, സന്തോഷ് സര്, വിവേക് സര്, ബിന്ദു മാഡം, ചന്ദ്രന് രാമന്തളി സര്..
പേരു പോലും അറിയാത്ത ഒരുപാടു പേര്. ഒരുപാട് നന്ദി, ഒരുപാട് സ്നേഹം. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച, എന്നെ ഇത്രയും നാള് കൈ പിടിച്ചു നടത്തിയ, എന്റെ ഓരോ വീഴ്ചയിലും നിന്ന് കൈപിടിച്ചു ഉയര്‍ത്തിയ എന്റെ ഗുരുനാഥന് പ്രിയപ്പെട്ട Dr. ജനാര്ദ്ദനന് സര്, എന്നെ ഒരു അനിയനെപ്പോലെ കണ്ട് കൂടെ നടത്തിയ ഷാജി നൂറനാട് സര്, തൂലികയിലൂടെ നല്ലൊരു കഥാപാത്രത്തെ തന്ന സ്ക്രിപ്റ്റ് റൈറ്റര്‍ സുമേഷ് ചാത്തന്നൂര്‍ സര്, നാലുവര്‍ഷം ആനന്ദിനു ശബ്ദം നല്കി മികവുറ്റതാക്കിയ ശങ്കര്‍ ലാല്‍… A.D ടീം, ഞങ്ങളുടെ പ്രിയ ഛായാഗ്രാഹകര്‍.. എന്നോടൊപ്പം കട്ടയ്ക്ക് കൂടെ നടന്ന സഹപ്രവര്‍ത്തകര്‍…
മേക്കപ്പ് മാന്‍, കോസ്റ്റ്യൂമര്‍, സ്റ്റുഡിയോയിലേയും യൂണിറ്റിലേയും പ്രൊഡക്ഷനിലേയും ചങ്കുകള്‍.. എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി. എല്ലാറ്റിലുമുപരി അഭിപ്രായങ്ങള്‍ അറിയിച്ചും വിമര്‍ശിച്ചും കഥാപാത്രത്തിനൊപ്പം എന്നെയും വളര്‍ത്തിയ, ഞങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക്, ഇത്രയും നാള് ഞങ്ങള്‍ക്ക് നല്കിയ സപ്പോര്‍ട്ടിനു, ഒരുപാട് നന്ദി…
ഇനിയും തികച്ചും വ്യത്യസ്തമായ എന്റെയും നിങ്ങളുടേയും ഇഷ്ട കഥാപാത്രങ്ങളിലൂടെ നിങ്ങളിലേക്ക് ഇനിയും എത്തണം എന്നാണ് എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. എനിക്കു വേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സ്റ്റെബിന് ജേക്കബ്..’ എന്നുമാണ് നടന് കുറിച്ചിരിക്കുന്നത്..
കല്യാണിയെയും ആനന്ദിനെയും മിസ് ചെയ്യുമെന്നാണ് ക്ലൈമാക്സിനെ കുറിച്ചോര്‍ത്തപ്പോള്‍ ആരാധകര്‍ പറയുന്നത്. സ്റ്റെബിന് പുറമേ അമല ഗിരീശന്, താര കല്യാണ്‍, പ്രഭിന്, യവനിക, ഗോപാലകൃഷ്ണന്, സുമി തുടങ്ങി വമ്പന്‍ താരങ്ങളാണ് സീരിയലില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ നടി ഐശ്വര്യയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്തായാലും നല്ലൊരു ക്ലൈമാക്സ് നല്കി കൊണ്ട് തന്നെ സീരിയല്‍ അവസാനിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
about chambarathi
