Malayalam
നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന് ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ല; എനിക്ക് ഇപ്പോൾ അതിന് താല്പര്യം ഇല്ല; സന്തോഷ് വര്‍ക്കി വീണ്ടും ആറാടുന്നു!
നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന് ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ല; എനിക്ക് ഇപ്പോൾ അതിന് താല്പര്യം ഇല്ല; സന്തോഷ് വര്‍ക്കി വീണ്ടും ആറാടുന്നു!
മോഹന്‍ലാല്‍ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആറടിയ പേരാണ് സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന് ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. പിന്നീട് ‘ആറാടുകയാണ്’ എന്നുളള പദപ്രയോഗം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മോഹന്‍ലാലിനെ പോലെ നടി നിത്യ മേനോന്റേയും കടുത്ത ആരാധകനാണ് സന്തോഷ് വർക്കി. നടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. നിത്യയോടും കുടുംബത്തിനോടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു എന്നും സന്തോഷ് പറഞ്ഞിരുന്നു.
ഇപ്പോൾ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നിത്യയെ കുറിച്ച് ഇയാള്‍ എഴുതിയ കുറിപ്പാണ്. തന്റെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് പശ്ചാതപിക്കുമെന്നാണ് സന്തോഷ് പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…” നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന് ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താന്‍ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്പരെങ്കിലും തന്നേനെ. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വെറുതെ താന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണ്.
അവിടെ ചതികള്‍ ഒരുപാട് നടക്കുന്നു. തന്റെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് ഖേദിക്കും. അവര്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും സന്തോഷ് വര്‍ക്കി” പറയുന്നു.സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. സമ്മിശ്ര അഭിപ്രായങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ക്ലബ്ബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ നിത്യയോടുള്ള ഇഷ്ടത്തെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം എന്നാണ് സന്തോഷ് അന്ന് പറഞ്ഞത്.
”നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു.’
‘നിത്യയുടെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സന്തോഷ് പറഞ്ഞിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്കിയ മറുപടിയെന്നും നിരാശയോടെ അന്ന് സന്തോഷ’് പറഞ്ഞിരുന്നു.
about sathosh varkki
