ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്, അന്തരീക്ഷത്തിലാകെ നാറ്റമാണ്; ശാരദക്കുട്ടി

മീ ടൂവിനെ കുറിച്ച് നടൻ വിനായകൻ നടത്തിയ പരമർശം മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് വിനായകൻ എത്തിയത്. ഇത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ വിനായകൻ നടത്തിയ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡോ. എസ്. ശാരദക്കുട്ടി.
‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.’ – ശാരദക്കുട്ടി കുറിച്ചു.
. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളിലെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നതിനെ നടൻ ഹരീഷ് പേരടി വിമർശിച്ചിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന്...
പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട്...
ഏറെ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി...
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര....