Malayalam
ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ;
ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ;
മീടൂ വിവാദം സംബന്ധിച്ച നടന് വിനായകന്റെ പ്രതികരണം വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില് താന്‍ അത് വീണ്ടും ചെയ്യുമെന്നുമെന്ന വിനായകന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന.
എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും എന്ന് ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു. ഫെമിനിസ്റ്റുകള്‍ ഒക്കത്തിരുത്തി, അമ്പിളിമാമനെ കാട്ടി, ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ് എന്നും ഷാഹിന പറയുന്നു.
ഷാഹിനയുടെ കുറിപ്പ് ഇങ്ങനെ:
വിനായകന്മാരോട് ,
ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ് മീറ്റില്‍ ഞാന്‍ അടക്കമുള്ളവര്‍ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന എന്നോട്, എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.
അന്നേരം, അയ്യോ ,ഞാന്‍ കണ്‍സന്റ് ചോദിച്ചതല്ലേ, അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പൊലീസ് സ്റ്റേഷനില്‍ പോയി നടത്താം. ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്. അവര്‍ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവര്‍ക്ക് അപ്പോള്‍ പറയാന്‍ പറ്റാതെ പോയത്,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാല്‍ മതി. ഫെമിനിസ്റ്റുകള്‍ ഒക്കത്തിരുത്തി, അമ്ബിളിമാമനെ കാട്ടി, ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ്.
ഓരോരോ ലിംഗവിശപ്പുകള്‍ ! ! തലക്ക് വെളിവുള്ള ആണ്‍സുഹൃത്തുക്കളേ , നിങ്ങള്‍ അനുഭവിക്കുന്ന നാണക്കേട് ഓര്‍ത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു.
ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു നടന് വിനായകന് പ്രതികരിച്ചത്. മീ ടൂ എന്നാല്‍ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നും മാധ്യമപ്രവര്‍ത്തകരോട് വിനായകന് പറഞ്ഞു.
‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ നേരിട്ട് ചോദിക്കും. അപ്പോള്‍ അവര്‍ മാന്യമായി എന്നോട് പറയും, ‘നോ’. ഞാന്‍ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’ എന്നും വിനായകന് പറഞ്ഞു.
