എനിക്ക് പറയാന് വാക്കുകള് കിട്ടുന്നില്ല;എന്തൊരു തിരിച്ചുവരവാണിത്, മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് നിങ്ങള് എന്നതില് തര്ക്കമില്ല; നവ്യയെ അഭിനന്ദിച്ച് ഭാവന
എനിക്ക് പറയാന് വാക്കുകള് കിട്ടുന്നില്ല;എന്തൊരു തിരിച്ചുവരവാണിത്, മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് നിങ്ങള് എന്നതില് തര്ക്കമില്ല; നവ്യയെ അഭിനന്ദിച്ച് ഭാവന
എനിക്ക് പറയാന് വാക്കുകള് കിട്ടുന്നില്ല;എന്തൊരു തിരിച്ചുവരവാണിത്, മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് നിങ്ങള് എന്നതില് തര്ക്കമില്ല; നവ്യയെ അഭിനന്ദിച്ച് ഭാവന
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരുത്തീ’. പത്ത് വര്ഷത്തെ ഇടവേളക്ക് ശേഷം നവ്യ നായരുടെ തിരച്ചുവരവുകൂടിയാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചത് .നവ്യ നായരും വിനായകനുമാണ് ചിത്രത്തില് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രം തിയേറ്ററുകളില് പ്രദര്ശനം തുടരുന്നത്. സിനിമയിലെ നവ്യ നായരുടെ പെര്ഫോമന്സിനെ അഭിനന്ദിച്ച് ഇതിനോടകം തന്നെ പല താരങ്ങളും രംഗത്തെത്തിയിരുന്നു.കുടുംബ പശ്ചാത്തലത്തില് അതിജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. നവ്യയുടെ അഭിനയത്തെയും ചിത്രത്തിന്റെ മേക്കിങ്ങിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവന.
കഴിഞ്ഞ ദിവസമാണ് ഞാന് ഒരുത്തീ കണ്ടത്. എനിക്ക് പറയാന് വാക്കുകള് കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാന് സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വര്ഷങ്ങള്ക്ക് ശേഷമാണ് നിങ്ങളെ സ്ക്രീനില് കാണുന്നത്. വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങള് നടത്തിയിരിക്കുന്നത്.
മലയാളത്തിലുള്ളതില് വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങള് എന്നതില് ഒരു തര്ക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാന് നിങ്ങള്ക്കായി. വിനായകന്, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നു,’ ഭാവന ഇന്സ്റ്റഗ്രാമില് കുറിച്ചു.
തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഭാവന ഒരുത്തീയെ കുറിച്ച് സംസാരിക്കുന്നത്.ഭാവന പങ്കുവെച്ച കുറിപ്പ് നവ്യ നായര് ഷെയര് ചെയ്തിട്ടുണ്ട്. ‘താങ്ക്യൂ ഭവി (ഭാവന) ഞാന് നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു,’ എന്ന തലക്കെട്ടോടെയാണ് നവ്യ കുറിപ്പ് പങ്കുവെച്ചത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....