ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണ് എന്ന് രഞ്ജിത്ത്; പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ സംവിധായകരാണ് രഞ്ജിത്തും ലിജോ ജോസ് പെല്ലിശ്ശേരിയും. ഇപ്പോഴിതാ പെല്ലിശ്ശേരിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണെന്നാണ് രഞ്ജിത്ത് പറയുന്നത്.
ഐ.എഫ്.എഫ്.കെയില്‍ മലയാള സംവിധായകരുടെ സിമ്പോസിയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരിയും തന്റെ സിനിമകളെ പറ്റി വേദിയില്‍ സംസാരിച്ചു. അങ്കമാലി ഡയറീസില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ലിജോയുടെ പ്രതിരണം.
പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള ലക്ഷ്വറീസും അഡ്വാന്റേജസും ഇല്ലാതെ സിനിമ ചെയ്യണമെന്ന് തെളിയിക്കണമായിരുന്നു. അങ്കമാലി വിജയിച്ചത് കൊണ്ടാണ് ജല്ലിക്കട്ടും ചുരുളിയും എടുക്കാന്‍ പറ്റിയത്. ചുരുളിയില്‍ ഒരുപാട് കാലം കടന്ന് ചുറ്റിയതാണ്. അതിന് മുകളില്‍ ഒന്നും പറയാന്‍ ഇല്ല. അതില്‍ നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും സന്തോഷവാനാണ്,’ എന്നും ലിജോ പറഞ്ഞു.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നന് പകല്‍ നേരത്ത് മയക്കമാണ് ലിജോയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കഴിഞ്ഞ 18 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കഥയെഴുതിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...