ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഃഖകരമാണ്; ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും; ആമിര്‍ ഖാനെതിരെ വിമര്‍ശനവും ട്രോളും
ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഃഖകരമാണ്; ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും; ആമിര്‍ ഖാനെതിരെ വിമര്‍ശനവും ട്രോളും
ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഃഖകരമാണ്; ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും; ആമിര്‍ ഖാനെതിരെ വിമര്‍ശനവും ട്രോളും
രാഷ്ട്രീയത്തിലും ബോളിവുഡ് ഇന്‍ഡസ്ട്രിയിലും ചര്‍ച്ചയായിരിക്കുകയാണ് കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചലച്ചിത്രമായ ‘ദ കശ്മിര് ഫയല്‍സ്’. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്ന നടന് ആമിര്‍ ഖാനെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണ്.
ഞാന്‍ തീര്‍ച്ചയായും ചിത്രം കാണും. സിനിമ വലിയ വിജയം നേടിയതില്‍ സന്തോഷമുണ്ട്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണെന്നും പറഞ്ഞ ആമിര്‍ ഖാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുകയാണ്. രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആറി’ന്റെ പ്രചരണാര്‍ഥം ദില്ലിയില്‍ നടത്തിയ പരിപാടികളില്‍ ആമിറും പങ്കെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ‘ദ കശ്മിര് ഫയല്‍സി’നെക്കുറിച്ചുള്ള ചോദ്യം ആമിറിനെ തേടിയെത്തിയത്. ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും. ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഃഖകരമാണ്.
ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും വികാരങ്ങളെ ഈ ചിത്രം സ്പര്ശിച്ചുവെന്നതാണ് മനോഹരമായ കാര്യം. ഈ ചിത്രം വിജയം നേടുന്നത് കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, ആമിര്‍ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റേത് കാപട്യമാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.
‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ ആമിര്‍ ഖാന് അനുകൂലിച്ചത് തന്റെ പുതിയ സിനിമയ്ക്ക് പ്രോത്സാഹനം ലഭിക്കുന്നതിനാണെന്ന് ചിലര്‍ പറയുന്നു. ആമിര്‍ ഖാന്റെ പുതിയ സിനിമയായ ‘ലാല്‍ സിംഗ് ഛദ്ദ’ ബോയ്കോട്ട് ചെയ്യുമെന്ന് ഹാഷ്ടാഗുകളും വന്നു. നരേന്ദ്ര മോദിയെ കുറിച്ച് ആമിര്‍ ഖാന് സംസാരിക്കുന്ന ഒരു പഴയ അഭിമുഖവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അന്ന് മോദിയെ കുറിച്ച് ആമിര്‍ ഖാന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കശ്മിരി പണ്ഡിറ്റുകളെ കുറിച്ച് മുമ്ബും ആമിര്‍ ഖാന് ഇതേ അഭിപ്രായമായിരുന്നുവെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...