Malayalam
ആ ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം പറയാനാകില്ല; ക്രഷ് തോന്നിയ ആ നടന്‍,; ആരാധകരാണ് എന്റെ കരുത്ത് ;മമ്മൂക്കയെക്കുറിച്ചും ഭാവന മനസുതുറക്കുന്നു!
ആ ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം പറയാനാകില്ല; ക്രഷ് തോന്നിയ ആ നടന്‍,; ആരാധകരാണ് എന്റെ കരുത്ത് ;മമ്മൂക്കയെക്കുറിച്ചും ഭാവന മനസുതുറക്കുന്നു!
മലയാള സിനിമയിലേക്ക് പരിമളം വീശി എത്തിയ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭാവന സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചത്. ആദ്യ കഥാപാത്രം തന്നെ അതിശക്തമാക്കി. അധികമാരും ചൂസ് ചെയ്യാത്ത മേക്കപ്പിലാണ് പരിമളം വന്നത്.
സാധാരണ ആദ്യ കഥാപാത്രം സമൂഹം നിഷ്കർഷിക്കുന്ന ഭംഗിയോടെ ആയില്ലെങ്കിൽ അംഗീകരിക്കപ്പെടണം എന്നില്ല. എന്നാൽ ആ ഒരൊറ്റ കഥാപാത്രത്തിലൂടെ ഭാവന കുതിക്കുകയാണ് ഉണ്ടായത്.
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറാൻ പരിമളം മാത്രം മതിയായിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിലൂടെ താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തില്‍ തന്‌റെ അഭിനയപാടവം പയറ്റി തെളിഞ്ഞ ഭാവന പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി, അവിടുത്തെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി.
അഞ്ച് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമകളില്‍ സജീവമായത്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളത്തിലേക്ക് എത്തുന്നത്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ മറി കടന്നുള്ള തിരിച്ചുവരവില്‍ വന്‍ സ്വീകരണമാണ് ഭാവനയ്ക്ക് കേരള സമൂഹം നല്‍കുന്നത്. താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് ഭാവന ഈയ്യടുത്ത് തുറന്ന് പറഞ്ഞിരുന്നു. കേസിന് ആസ്പദമായ സംഭവമുണ്ടായ ശേഷം ഇപ്പോഴാണ് ഭാവന പരസ്യമായി അതേക്കുറിച്ച് സംസാരിക്കുന്നത്. താരത്തിന് പിന്തുണയുമായി സിനിമാ ലോകവും കേരള സമൂഹവും രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഭാവന മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
മമ്മൂക്കയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഭാവന നല്‍കിയ മറുപടി പകരം വെക്കാനില്ലാത്തത് എന്നായിരുന്നു. തമിഴില്‍് എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് ഭാവന നല്‍കിയ മറുപടി നല്ല തിരക്കഥയ്ക്ക്ായി കാത്തിരിക്കുകയാണെന്നായിരുന്നു.
അതേസമയം മറ്റൊരാള്‍ ചോദിച്ചത് ഭാവനയ്ക്ക് കുട്ടക്കാലത്തെ ക്രഷ് തോന്നിയ താരം ആരെന്നായിരുന്നു. ഇതിന് ഭാവന നല്‍കിയ മറുപടി മാധവന്‍ എന്നായിരുന്നു. തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി പ്രണയ ചിത്രങ്ങള്‍ ചെയ്താണ് മാധവന്‍ താരമായി മാറിയത്. നിരഴധി ആരാധികമാരെ സ്വന്തമാക്കാന്‍ മാധവന് സാധിച്ചിരുന്നു.
പിന്നെ ഒരാള്‍ ചോദിച്ചത് ലാലേട്ടന്റെ ഇഷ്ടപ്പെട്ട സിനിമ ഏതെന്നായിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം പറയാനാകില്ലെന്ന് ഭാവന വ്യക്തമാക്കുകയായിരുന്നു. ഒരുപാട് സിനിമകളുണ്ടെന്നായിരുന്നു ഭാവന പറഞ്ഞത്. ദശരഥം, തേന്മാവിന്‍ കൊമ്പ്ത്ത്, കിലുക്കം, ഭരതം ഇങ്ങനെ ഒരുപാട് മോഹന്‍ലാല്‍ സിനികള്‍ തന്റെ പ്രിയപ്പെട്ടവയായിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. മലയാളത്തിലെന്നത് പോലെ തന്നെ കന്നഡയിലും സജീവമാണ് ഭാവന.
കന്നഡ സിനിമയിലെ താരങ്ങളെക്കുറിച്ചും ചിലര്‍ ഭാവനയോട് ചോദിക്കുന്നത്. കെജിഎഫിലൂടെ മലയാളികളുടേയും റോക്കി ഭായ് ആയി മാറിയ യഷിനെക്കുറിച്ചും ഒരാള്‍ അഭിപ്രായം ചോദിച്ചിരുന്നു. വളരെ വിനയമുള്ള, നല്ലൊരു നടനാണെന്നായിരുന്നു യഷിനെക്കുറിച്ച് ഭാവന പറഞ്ഞത്.
മലയാള സിനിമയിലെ താരങ്ങളെക്കുറിച്ചും ഭാവനയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ചാക്കോച്ചനെക്കുറിച്ച് രണ്ട് വാക്ക്് പറഞ്ഞപ്പോള്‍ വളരെയധികം ജെനുവിന്‍ ആണെന്നും എന്നും ചെറുപ്പമാണെന്നുമായിരുന്നു ഭാവന നല്‍കിയ മറുപടി. പിന്നാലെ മലയാളത്തിലെ യുവതാരം ടൊവിനോ തോമസിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇതിന് ഭാവന നല്‍്കിയ മറുപടി സൂപ്പര്‍ ഹീറോ എന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ മോസ്റ്റ് സൈറ്റലിഷ് ആണെന്നും ഭാവന പറയുന്നു. കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവന എത്തിയതിനെക്കുറിച്ചും ഒരാള്‍ പ്രതികരിക്കുന്നുണ്ട്. ഐഎഫ്എഫ്‌കെയിലെ വരവ് രോമാഞ്ചമുണ്ടാക്കിയെന്നും ആ കയ്യടികള്‍ സന്തോഷം നല്‍കിയെന്നുമായിരുന്നു ചോദിച്ചത്. ഓവര്‍ വെല്‍മിംഗ് എന്നായിരുന്നു ഐഎഫ്എഫ്‌കെയിലെ സ്വീകരണത്തെക്കുറിച്ച് ഭാവന പറഞ്ഞത്. ആരാധകര്‍ തന്റെ കരുത്താണെന്നും ഭാവന പറഞ്ഞു.
ഐഎഫ്എഫ്‌കെയില്‍ ഭാവന അതിഥിയായി എത്തുന്ന വിവരം പുറത്ത് വിട്ടിരുന്നില്ല്. സദസിനേയും മാധ്യമങ്ങളേയും അമ്പരപ്പിച്ചു കൊണ്ടായിരുന്നു രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. നിറ കയ്യടികളോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസും വേദിയും ഭാവനയെ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പൊരാടുന്ന സ്ത്രീകള്‍ക്ക് ആശംസകള്‍ നേരുന്നതായി വേദിയില്‍ സംസാരിക്കവെ ഭാവന പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഭാവനയുടെ തിരിച്ചുവരവിനെ മലയാളി സമൂഹം വന്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവായി മാറുകയായിരുന്നു ഐഎഫ്എഫ്‌കെയിലെ സ്വീകരണം.
about bhavana
