Malayalam
ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ല; ലെനയുടെ ചിത്രം പകര്‍ത്തി മമ്മൂട്ടി
ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ല; ലെനയുടെ ചിത്രം പകര്‍ത്തി മമ്മൂട്ടി

ഫോട്ടോഗ്രാഫിയോട് ഏറെ താല്‍പ്പര്യമുള്ള ഒരാളാണ് മമ്മൂട്ടി. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഇടവേളകളിലും മറ്റും സഹതാരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടമാണ്. മമ്മൂട്ടി പകര്‍ത്തിയ തങ്ങളുടെ ചിത്രങ്ങള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും തന്നെ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി തന്റെ ചിത്രം പകര്‍ത്തിയതിനെ കുറിച്ചൊരു കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് ലെന ഇപ്പോള്‍. ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ താന്‍ നിധിയായി കരുതുന്നുവെന്നും ലെന കുറിക്കുന്നു.
എടുത്തപടം കാണാനായി കാത്തിരിക്കുന്നുവെന്നും ലെന പറയുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ലെനയും അഭിനയിച്ച ‘ഭീഷ്മപര്‍വ്വം’ മൂന്നാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായാണ് ലെന അഭിനയിച്ചത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്ന ഭീഷ്മപര്‍വ്വം അധികം വൈകാതെ നൂറുകോടി ക്ലബ്ബില്‍ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനകം തന്നെ 75 കോടിയിലേറെ ചിത്രം കളക്ഷന്‍ നേടികഴിഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...