Connect with us

അഡ്വക്കേറ്റ് രാമന്‍പിള്ള പ്രതിയാകുമെന്ന് വാര്‍ത്തകള്‍; ദിലീപ് അവതാളത്തിലാകുമോ!?

Malayalam

അഡ്വക്കേറ്റ് രാമന്‍പിള്ള പ്രതിയാകുമെന്ന് വാര്‍ത്തകള്‍; ദിലീപ് അവതാളത്തിലാകുമോ!?

അഡ്വക്കേറ്റ് രാമന്‍പിള്ള പ്രതിയാകുമെന്ന് വാര്‍ത്തകള്‍; ദിലീപ് അവതാളത്തിലാകുമോ!?

അതിബുദ്ധിമാനായ ക്രിമിനല്‍ ല്വായര്‍. കോടീശ്വരന്മാരായ കൊടും ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം.., വക്കീലന്മാര്‍ക്കിടിയില്‍ തന്നെ അഡ്വ രാമന്‍പ്പിള്ള പത്ത് തലയുള്ള രാവണന്‍ ആണ്. ദിലീപിന്റെ കേസ്, ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ്, പോളക്കുളം കേസ്, ടിപി കേസ് എന്നിവയിലും പത്ത് തലയുള്ള രാവണന്റെ കൂര്‍മ്മ ബുദ്ധി കാണാം. പക്ഷേ…, ദിലീപിന്റെ കാര്യത്തിലെത്തിയപ്പോള്‍ രാമന്‍ വക്കീലിന് ചുവടുകല്‍ പിഴച്ചോ എന്നാണ് സംശയം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ മാസ് എന്‍ട്രി. അത് ഏറെക്കുറെ ഫലം കാണുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രാമന്‍പ്പിള്ളയെയും പ്രതിയാക്കുമെന്നാണ് വാര്‍ത്തകള്‍. രാമന്‍പ്പിള്ള കേസില്‍ സഹകരിച്ചില്ലെങ്കില്‍ കേസ് അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിക്കും. നേരത്തെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതോടെ ആശങ്കയിലായിരിക്കുകയാണ് ദിലീപ്.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയത്. എന്നാല്‍ കള്ളക്കേസാണിതെന്നും മൊഴി നല്‍കാനാകില്ലെന്നും ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്‍കി. സാക്ഷിയെ സ്വീധീനിക്കാന്‍ താന്‍ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സാക്ഷിയായ ജിന്‍സന്റെ ആരോപണം തെറ്റാണെന്നുമാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിക്ക് നല്‍കിയ മറുപടി.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ തൃശൂര്‍ പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്.

കേസ് തേച്ച് മാച്ച് കളയാന്‍ രാമന്‍പ്പിള്ള ശ്രമിച്ചിരിക്കുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പറയുന്നത്. ഇതിനിടെ കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ രാമന്‍പിള്ള ശ്രമം നടത്തിയത് സംബന്ധിച്ച് ചില തെളിവുകളും പുറത്തെത്തിയിരുന്നു. ജിന്‍സന്റെ സഹതടവുകാരനായിരുന്ന നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് പുറത്തുവന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സന്‍. ജിന്‍സന്‍ കൂറുമാറിയാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നത് ദിലീപിനായിരിക്കും.

ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമന്‍പിള്ളയോട് നേരിട്ട് വിളിക്കാന്‍ പറയെന്നും ജിന്‍സന്‍ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിന്‍സന്‍ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാര്‍ഗമാണിതെന്നും നാസര്‍ പറയുന്നു. പള്‍സര്‍ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ട്. ജിന്‍സനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്’ എന്നും പറയുന്നു.

തന്റെ കക്ഷികളെ രക്ഷിക്കാന്‍ അഹോരാത്രം ശ്രമിച്ച് കേസിന്റെ ഓരോ നൂലിഴകള്‍ കീറി മുറിച്ച് അളന്ന് പഠിച്ചിട്ടേ രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍ കോടതിയുടെ പടിക്കെട്ടുകള്‍ കയറാറുള്ളൂ. ദിലീപിന്റെ കേസില്‍ മാത്രമല്ല രാമന്‍പ്പിള്ളയുടെ അതിബുദ്ധികള്‍ ഫലം കണ്ടിട്ടുള്ളത്. പോളക്കുളം കേസിലും, ടിപി കേസിലും, ഫ്രാങ്കോ മുളയ്ക്കല്‍ കേസിലുമെല്ലാം രാമന്‍പ്പിള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ കാണം. ചുരുക്കിപ്പറഞ്ഞാല്‍ കോടികളുമായി രാമന്‍പ്പിള്ളയെ കാണാന്‍ എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല.

നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ വരവ്. വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു. അതിനൊരു കാര്യം കൂടിയുണ്ട്. കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവാണ് നിശാല്‍ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിശാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമന്‍ പിള്ളയായിരുന്നു. ഈ കേസില്‍ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമന്‍പിള്ള നിരുല്‍സാഹപ്പെടുത്തിയത്. പക്ഷേ നടന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അങ്ങനെ രാമന്‍പിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകന്‍ ദിലീപിന്റേയും വക്കീലാകുന്നു.

More in Malayalam

Trending

Recent

To Top