Connect with us

ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങില്‍ തന്നെ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സര്‍ക്കാര്‍ ക്ഷണിച്ചത് എന്ത്കൊണ്ട്?ആര്‍ക്കും പ്രതിഷേധം ഒന്നുമില്ലേ? ഡബ്ള്യുസിസി ഒക്കെ ഇപ്പോഴും ഉണ്ടോ?

Malayalam

സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം. ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായിട്ടായിരുന്നു ഭാവന എത്തിയത്.

ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, നാല് അതിഥികളായിരുന്നു ഉണ്ടായിരുന്നത്. ഐ.എസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരായിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.

ഇപ്പോഴിതാ, ഭാവനയെ ക്ഷണിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നവര്‍ എന്തുകൊണ്ടാണ് അനുരാഗ് കശ്യപിനെ ക്ഷണിച്ച തീരുമാനത്തെ വിമര്‍ശിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരരാണ് ഈ സംശയമുന്നയിച്ചിരിക്കുന്നത്. ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങില്‍ തന്നെ, സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സര്‍ക്കാര്‍ ക്ഷണിച്ചത് എന്തിനാണെന്നും ആര്‍ക്കും ഇതിനെതിരെ പ്രതിഷേധമൊന്നും ഇല്ലേ എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.

‘അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയനടി ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങില്‍ തന്നെ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സര്‍ക്കാര്‍ ക്ഷണിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആര്‍ക്കും പ്രതിഷേധം ഒന്നുമില്ലേ? ഡബ്ള്യുസിസി ഒക്കെ ഇപ്പോഴും ഉണ്ടോ?’, ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top