Connect with us

ഭാവനയെ കൊണ്ടുവന്നത് എന്തിന്? ഇമേജ് തകരുമ്പോൾ നടിയെ കളത്തിലിറക്കി, പിണറായി ഒന്നൊന്നര ബുദ്ധി കൊള്ളാം…

Malayalam

ഭാവനയെ കൊണ്ടുവന്നത് എന്തിന്? ഇമേജ് തകരുമ്പോൾ നടിയെ കളത്തിലിറക്കി, പിണറായി ഒന്നൊന്നര ബുദ്ധി കൊള്ളാം…

ഭാവനയെ കൊണ്ടുവന്നത് എന്തിന്? ഇമേജ് തകരുമ്പോൾ നടിയെ കളത്തിലിറക്കി, പിണറായി ഒന്നൊന്നര ബുദ്ധി കൊള്ളാം…

സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു ഇന്നലെ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം. 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായിട്ടായിരുന്നു ഭാവന എത്തിയത്. ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.

‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ സംവിധായകൻ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സംവിധായകൻ ഷാജി എന്‍ കരുൺ പൂക്കൾ നൽകി ഭാവനയെ സ്വീകരിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കാളിയായ ഭാവനയെ വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവർ സ്വീകരിച്ചത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവനയെ കൊണ്ടുവന്നത് ആരുടെ ബുദ്ധിയാണെന്നുള്ള ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്സം ശയിക്കാനെന്തിരിക്കുന്നു? സാക്ഷാൽ പിണറായി വിജയൻ്റെ ബുദ്ധിയാണെന്നാണ് പൊതുവെയുള്ള സംസാരം.

കെ. റയിൽ വിവാദങ്ങളുമായി ബന്ധപ്പെട്ട് കോട്ടയത്തും കോഴിക്കോടും നടന്ന ജനകീയ പ്രതിരോധങ്ങളുടെ പേരിൽ സർക്കാരിൻ്റെ ഇമേജ് മണിക്കൂർ അനുസരിച്ച് താഴേക്ക് പതിക്കുന്നതിനിടയിലാണ് നടി ഭാവനയെ ചലച്ചിത്ര മേളയുടെ വേദിയിൽ എത്തിച്ചത്.

കെ റയിൽ പ്രക്ഷോഭങ്ങളിൽ പുരുഷൻമാരായ പോലീസുദ്യോഗസ്ഥർ നിരപരാധികളായ സ്ത്രീകളെ നിഷ്കരുണം നേരിടുന്ന കാഴ്ചയിലേക്കാണ് കേരളം ഓരോ ദിവസവും ഉണരുന്നത്. കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. സ്ത്രീകളെ പോലീസുകാർ ചേർന്ന് റോഡിലൂടെ വലിച്ചിഴക്കുന്നു.വനിതാ പോലീസിൻ്റെ പൊടിപോലും കാണുന്നില്ല. കിടപ്പാടം നഷ്ടപ്പെടുന്നവൻ്റെ വേദനയാണ് എങ്ങും അലയടിക്കുന്നത്. നിത്യവൃത്തിക്ക് പോലും പണമില്ലാത്ത സർക്കാർ നൽകുന്ന മോഹന വാഗ്ദാനങ്ങൾ ആരും ചെവിക്കൊള്ളുന്നില്ല. സർക്കാർ ഒന്നും തരില്ലെന്ന് തന്നെ അവർ തീർത്തും വിശ്വസിക്കുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം.

കടൽ ഇളകി വരുന്നതു പോലെയാണ് ജനക്കൂട്ടം ഇളകുന്നത്. മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിൽ വൻ ജനകീയ പ്രതിരോധം കേരളത്തിൽ കണ്ടിട്ടുള്ളത്. മാധ്യമങ്ങളുടെ തലക്കെട്ടുകൾ പ്രക്ഷോഭങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുന്നു. ഇടതുപക്ഷ മാധ്യമങ്ങൾ പോലും സർക്കാരിനെ നിരന്തരം വിമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിരായുധരായി മാറിയത്. ദൃശ്യ മാധ്യമങ്ങൾ സർക്കാരിനെതിരെ വാളും ഓങ്ങി നിൽക്കുന്നു.

സ്ത്രീകളെ പുരുഷ പോലീസുകാർ റോഡിലൂടെ വലിച്ചിഴക്കുന്ന ഒന്നാം പുറ ചിത്രം ഒഴിവാക്കുന്നത് എങ്ങനെയാണെന്ന കൂടിയാലോചനകൾക്കിടയിലാണ് ഭാവന എന്ന പിടിവള്ളി സർക്കാരിൻ്റെ മുന്നിലെത്തിയത്.പിന്നെ വൈകിയില്ല ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ ഉപയോഗിച്ച് സർക്കാർ ഭാവനയെ വിളിച്ചു വരുത്തി. പിണറായിയുടെ പി.ആർ.ടീമാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഏതായാലും ശ്രമം വിജയിച്ചു. ജനക്കൂട്ടം ഒന്നടങ്കം സർക്കാരിന് കൈയടിച്ചു. സമൂഹ മാധ്യമങ്ങളിലെ സ്തുതി പാടലുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സർക്കാർ രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതി.

ഒരു കാര്യം പറയാം… ഭാവന വന്നു പോയി. പക്ഷേ കെ റയിൽ പ്രക്ഷോഭം തുടർന്നുകൊണ്ടിരിക്കും. എന്നും ഇരുട്ടു കൊണ്ട് ഓട്ടയടക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ടു തന്നെ അടുത്ത മാർഗ്ഗം സർക്കാർ കണ്ടത്തേണ്ടി വരും.

അതിജീവനം അടയാളപ്പെടുത്തുന്ന സിനിമകള്‍ നിറയുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉല്‍ഘാടന വേദിയില്‍ ജീവിതം കൊണ്ട് അതിജീവനം തെളിയിച്ചവര്‍ ജ്വലിച്ചു നിന്നു ഭീകരരുടെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനും ഭാവനയ്ക്ക് കരുത്ത് പകരാനുണ്ടായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെതിരെ പോരാടുന്ന സ്ത്രീകള്‍ക്ക് ഭാവന ആശംസകള്‍ നേര്‍ന്നു. ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. ’26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവര്‍ക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും എന്ന് ഭാവന പറഞ്ഞു. ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ വിശേഷിപ്പിച്ചത്

5 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങള്‍.

More in Malayalam

Trending

Recent

To Top