Connect with us

റാണിയമ്മയ്ക്ക് എതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഋഷി; നീതുവിനെ കുടഞ്ഞ് സൂരജിന്റെ ഊഴം; ഓടിയെത്തിയ റാണിയമ്മയും കുടുങ്ങി; കൂടെവിടെയിൽ ആ കുറ്റസമ്മതം !

Malayalam

റാണിയമ്മയ്ക്ക് എതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഋഷി; നീതുവിനെ കുടഞ്ഞ് സൂരജിന്റെ ഊഴം; ഓടിയെത്തിയ റാണിയമ്മയും കുടുങ്ങി; കൂടെവിടെയിൽ ആ കുറ്റസമ്മതം !

റാണിയമ്മയ്ക്ക് എതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഋഷി; നീതുവിനെ കുടഞ്ഞ് സൂരജിന്റെ ഊഴം; ഓടിയെത്തിയ റാണിയമ്മയും കുടുങ്ങി; കൂടെവിടെയിൽ ആ കുറ്റസമ്മതം !

അടുത്ത ആഴ്ച സൂപ്പർ എപ്പിസോഡ് തന്നെയാണ് വരാനിരിക്കുന്നത്. സൂപ്പർ ഒരു ജനറൽ പ്രൊമോ കിട്ടിക്കഴിഞ്ഞു. ശരിക്കും സൂര്യ സമരം ചെയ്യുമെന്ന് കരുതിയില്ല. അപ്പോൾ നമുക്ക് വേഗം അടുത്ത ആഴ്ചയിലെ സംഭവങ്ങൾ ഒന്ന് നോക്കാം..

റാണിയമ്മ നടത്തുന്ന അടുത്ത നാടകത്തിന്റെ ഫലമാണ് സൂര്യയ്ക്ക് സസ്‌പെൻഷൻ കൊടുക്കുക എന്നുള്ളത്. അതിൽ സൂര്യ കോളേജിൽ വരുന്നതിനൊക്കെ മുന്നേ തന്നെ അനന്തനും കുഞ്ഞിയും കൂടി റാണിയമ്മയുടെ നിർദേശപ്രകാരം കോളേജിലെ ടീച്ചർഴ്സ് മാരെ സൂര്യയ്ക്ക് എതിരെ ആക്കിയിരുന്നു. അതിൽ തെരേസ മാം ഒഴികെ എന്ന് എടുത്തു പറയാം. അതായത് സന പറയുന്നുണ്ട്, സൂര്യയോട് ആക സപ്പോർട്ട് ചെയ്യുന്നത് തെരേസ മാം ആണെന്ന്.

എന്നാൽ സൂര്യക്ക് എതിരെയുള്ള നടപടി എന്ന് പറയുമ്പോൾ എല്ലാവരും കൈ പോകുകയാണ്.. അതിൽ ഒരു ടീച്ചർ മാത്രം കൈ ഉയർത്തി സംസാരിക്കുന്നുണ്ട്. അവിടം വരെയാണ് നമ്മൾ കണ്ടത്.. ആ ടീച്ചർ ഇനി സൂര്യയെ സപ്പോർട്ട് ചെയ്താലും, കാര്യമൊന്നുമില്ല..

നമുക്ക് ഒരു പ്രതീക്ഷ തരുന്ന സീൻ ആയിരുന്നു ആ ഒരു കൈ ഉയർത്തിയ ടീച്ചർ.. എന്നാൽ റാണി എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് അവിടെ ഇരിക്കുന്നത്. സൊ നോ യൂസ്.. അങ്ങനെ റാണിയമ്മ സമ്മർദ്ദത്തിന് വഴങ്ങി സൂര്യയെ സസ്‌പെൻഡ് ചെയ്യുകയാണ്. അതിന്റെ കാരണം അറിയാമല്ലോ..

ഋഷി ചോദിക്കാൻ വന്നാലും, റാണിയമ്മയ്ക്ക് അന്തസ് ആയിട്ട് പറയാം , അയ്യോ ഋഷി ഇത് എന്റെ തീരുമാനം അല്ല … ഞാൻ ഇന്ന് ലീവ് എടുത്തു വീട്ടിൽ ഇരുന്നതാണ്, ഇങ്ങനെ ഒരു പ്രശ്‌നം ഇവിടെ ഉണ്ടെന്ന് വിളിച്ചു പറഞ്ഞിട്ട് ഓടി വരുകയായിരുന്നു.. സൂര്യയെ സസ്‌പെൻഡ് ചെയ്യാതിരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷെ ഒരാൾ പോലും സപ്പോർട്ട് ചെയ്യാത്ത നിലയ്ക്ക് ഇതല്ലാതെ വേറെ വഴിയില്ല ..

മൈക്കിലൂടെ സൂര്യയുടെ സസ്‌പെൻഷൻ വിളിച്ചു പറയുന്ന ആ സീൻ സൂപ്പർ ആയിരുന്നു.. അത് സൂര്യയും സനയും മാത്രമല്ല , അത് കേട്ടുകൊണ്ടാണ് ഋഷി അവിടേക്ക് വന്നിറങ്ങുന്നത്.ഋഷി സൂര്യയെ സമാധാനിപ്പിക്കാൻ ചെല്ലുമ്പോഴും സൂര്യ ദേഷ്യവും സങ്കടവും കടിച്ചമർത്തി നിൽക്കുകയാണ്.. കാരണം ഋഷിയെ വിളിച്ചിട്ട് ഋഷി ഫോൺ എടുത്തില്ലല്ലോ…

അങ്ങനെ ഋഷി നേരെ റാണിയമ്മയുടെ ക്യാബിനിൽ ചെല്ലും.. എന്നിട്ട് ഇതുവരെ അടക്കി വച്ച എല്ലാ ദേഷ്യവും അവിടെ തകർക്കും,

” കാണാൻ പോകുന്നത് നിങ്ങൾ ഒക്കെ തന്നെയാണ് റാണിയമ്മേ… ഒരിക്കൽ കൂടി ഞാൻ പറയുന്നു, മൂന്നേ മൂന്ന് ദിവസം അതിനപ്പുറം അവളെ സസ്പെൻഡ് ചെയ്തുകൊണ്ട് മാളിയേക്കൽ റാണിയമ്മയ്ക്ക് ദേ ഈ ചെയറിൽ തുടരാൻ കഴിയില്ല .. ജസ്റ്റ് ടേക്ക് മൈ വേർഡ്…”

മതി ഇതുമതി , കുഞ്ഞി ആ ബി പിയുടെ ഗുളിക കൊണ്ട് വാ,.. എന്ന് റാണിയമ്മയെ വിളിച്ചു പറയുകയാണ്..

ഇനി ഈ സമയം സൂര്യ വേദനയോടെ കോളേജിൽ നിന്നും അതിഥി ടീച്ചറുടെ അടുത്ത് വന്നു… അവിടെ അവൾ എല്ലാം പറയുമ്പോഴും ഇനി കോളേജിലേക്ക് ഇല്ല, എനിക്ക് വയ്യ എന്ന തീരുമാനം തന്നെയാണ് സൂര്യയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാൽ അതിഥി ടീച്ചർ സമ്മതിക്കില്ല…

ടീച്ചർ സൂര്യയുടെ കണ്ണുകൾ പൊത്തിപ്പിച്ചിച്ചു അവരെ ഒരു കാഴ്‌ച കാണിക്കുന്നുണ്ട്.. ഗോപാല പുറത്തുനിന്നും തിരുവന്തപുരത്തെത്തിയ സൂര്യ കൈമൾ. അതുപോലെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.. അതിൽ സൂര്യ അവാർഡ് വാങ്ങുന്ന ഓർമ്മ ആണ്.. അത് കാണിച്ചു കൊണ്ട് ടീച്ചർ പറയുന്നുണ്ട്…. ഈ ഫ്രെയിമിലേക്ക് നടന്നു കയറാൻ നീ എടുത്ത ദൂരം., ദിവസങ്ങൾ വർഷങ്ങൾ എത്ര എണ്ണിയാലാണ് മതിയാകാത്തത്…

ടീച്ചറുടെ ആ വാക്കുകളിലെ പ്രചോദനം മാത്രം മതിയായിരുന്നു സൂര്യയ്ക്ക്.. കാരണം അനുഭവങ്ങൾ സൂര്യയുടേതാണ്… അനുഭവങ്ങൾ നിങ്ങളോട് ഒരിക്കലും സംസാരിക്കുകയില്ല… പക്ഷെ നിങ്ങൾ അറിയാതെ നിങ്ങൾക്കത് നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും..

അങ്ങനെ ആ രാത്രി സൂര്യ തീരുമാനമെടുക്കയാണ്.. സസ്‌പെൻഷൻ പിൻവലിക്കാൻ ഒറ്റയാൾ പോരാട്ടം.. പിറ്റേ ദിവസം റാണിയമ്മയെ ഞെട്ടിച്ചു കൊണ്ട് സൂര്യ അവിടെ എത്തുന്നുണ്ട് . കൈയിൽ അവൾ എഴുതി തയ്യാറാക്കിയ പ്ലക്കാർഡുകളും ആയിട്ട്…

അതിന്റെ റിസൾട്ട് ആ ദിവസം തന്നെ ഉണ്ടാകും.. ഋഷി സൂര്യയ്‌ക്കൊപ്പം തന്നയുണ്ട്.. ഇനി സസ്‌പെൻഷൻ പിൻവലിച്ചു സൂര്യ ക്ലാസ് മുറിയിൽ കയറുമ്പോൾ നീതു സൂരജ് സാറിന്റെ മുന്നിൽ നിന്ന് വിറയ്ക്കും.. കാരണം സി സി ടി വിയിലെ ദൃശ്യങ്ങൾ മാത്രമാണ് തിരുത്തപ്പെട്ടത്. എന്നാൽ നീതുവിന്റെ ഫോണിൽ വ്യക്തമായ തെളിവുകൾ ഉണ്ട്..

കേസ് അന്വേഷണം മാത്രമല്ല, ആദി സാർ അതിഥി ടീച്ചർ സീനും ഈ ആഴ്ചയിൽ ഉണ്ട്,.എല്ലാം കൊണ്ടും സൂപർ വീക്ക് ആണ് വരാൻ പോകുന്നത്.. ഈ ആഴ്ച കഴിഞ്ഞാൽ കൂടെവിടെ പിന്നെ 9 മണിക്ക് ആയിക്കോളും,. അപ്പോൾ നമുക്ക് റേറ്റിങ് കൂടിക്കോളും.

about

More in Malayalam

Trending

Recent

To Top