എനിക്ക് റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ല; അന്ന് മരക്കാര്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെ
സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം ‘മരക്കാര്‍ റിലീസിന് ഒരുങ്ങിയത്. എന്നാൽ അന്ന് ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയദർശൻ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
റിലീസിന് അഞ്ച് ദിവസം കൂടിയുള്ളപ്പോളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെ. എനിക്ക് റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ല. കാരണം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് മരയ്ക്കാര്‍ കാത്തിരിക്കുന്നത്. അതിനാല്‍ എപ്പൊ റിലീസ് ചെയ്താലും പ്രേക്ഷകരെത്തുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം വ്യക്തമാക്കി.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട് എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
