Connect with us

ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്; തീർത്തും ലീഗലായി മാറിക്കഴിഞ്ഞു; വിവാഹ വാർഷിക ദിനത്തിൽ പൂർണ്ണിമ

Malayalam

ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്; തീർത്തും ലീഗലായി മാറിക്കഴിഞ്ഞു; വിവാഹ വാർഷിക ദിനത്തിൽ പൂർണ്ണിമ

ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്; തീർത്തും ലീഗലായി മാറിക്കഴിഞ്ഞു; വിവാഹ വാർഷിക ദിനത്തിൽ പൂർണ്ണിമ

മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് പൂർണ്ണിമയും ഇന്ദ്രജിത്തും. ഇന്ന് ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമാണ്. കൂടാതെ പൂർണിമയുടെ 42ാം ജന്മദിനവും. ഇരുവരും പരസ്പരം ആശംസകൾ നേരുകയാണ്.

തൻ്റെ സ്പെഷ്യൽ ദിനത്തിൽ പ്രിയതമനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. ഇതിപ്പോൾ തീർത്തും ലീഗലാണെന്നും പതിനെട്ട് വർഷങ്ങൾ തികയുകയാണെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ കുറിച്ചു.

‘ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്. തീർത്തും ലീഗലായി മാറിക്കഴിഞ്ഞു. ജാ സിമ്രാൻ.. ജാ! ജാ ലേ അപ്നി സിന്ദഗി… ‘ എന്ന് കുറിച്ചു കൊണ്ടാണ് ഇന്ദ്രനോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ പൂർണിമ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് താഴെ ആരാധകരും താരങ്ങളുമൊക്കെ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം തങ്ങളുടെ ഒന്നാം വിവാഹ വാർഷികാഘോഷത്തിന്റെ ഓർമകൾ പൂർണിമ പങ്കുവച്ചിരുന്നു. “എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു,” എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചത്.

2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. . ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.

More in Malayalam

Trending

Recent

To Top