Malayalam
ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാവുമ്പോൾ അത് നാടിന്റെ വിജയമാവും; ലാൽസലാം സഖാവേ
ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാവുമ്പോൾ അത് നാടിന്റെ വിജയമാവും; ലാൽസലാം സഖാവേ
കൊവിഡ്-19 വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഏറെ സ്വീകരിക്കപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് സ്റ്റാറ്റസുകളും മുഖ്യമന്ത്രിയുടെ വലിയ തീരുമാനത്തിനുള്ള കൈയ്യടികൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്
ഒരു പാട് സവർണ്ണ ബോധമുള്ളവർക്ക് വിജയനെന്ന് പേരുണ്ടാവും..പക്ഷെ ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാവുമ്പോൾ അത് നാടിന്റെ വിജയമാവും..ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ മക്കളുടെ നാടായിമാറും…ലാൽസലാം സഖാവേയെന്ന് ഹരീഷ് പേരടി കുറിച്ചു
രണ്ടായിരത്തിലേറെ പേരാണ് നടൻ്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെത്തിയത്. എഴുപതോളം പേർ ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
