സംഘർഷഭരിതമായ ശ്രേയയുടെ ജീവിതത്തിലേയ്ക്ക് ഒരു കുളിർ തെന്നലായി വിവേക്; ഡൽഹിയിൽ നിന്നും ശ്രേയയ്ക്ക് നായകൻ ; അമ്പാടിയെ പോലെ ഒരാൾ വേണം ; തൂവൽസ്പർശം പ്രേക്ഷകരെ നിരാശപ്പെടുത്തിയോ?

അപ്പോൾ ഇതുവരെയുള്ള തൂവൽസ്പർശം എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു.. എന്നാൽ ദേ പാമ്പ് അവിനാശ് സഹദേവൻ പ്ലാൻ ഒക്കെ കഴിഞ്ഞിട്ട് പുതിയ കഥ വരുകയാണ്. പുതിയ കഥ വരുമ്പോൾ എന്തായാലും ഒരു പുതിയ കഥാപാത്രം കൂടി എത്തണം. അങ്ങനെ ഒരു പുത്തൻ കഥാപാത്രം തൂവൽസ്പർശത്തിൽ വന്നു കഴിഞ്ഞു. പക്ഷെ പ്രേക്ഷകരെ നിങ്ങൾ നിരാശരാണോ?
സംഘർഷഭരിതമായ ശ്രേയയുടെ ജീവിതത്തിലേയ്ക്ക് ഒരു കുളിർ തെന്നലായി വിവേക്. എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടുള്ള പ്രൊമോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം ഒരു പുതിയ താരം ആണ് കഥയിലേക്ക് എത്തുന്നത്. നമ്മൾ ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത ഒരു നടൻ.
പ്രേക്ഷകർ പുതു മുഖം സ്വീകരിക്കുമോ എന്നറിയില്ല. ഇപ്പോൾ ശ്രേയ നന്ദിനിയ്ക്ക് ഒരു നായകൻ വരണം എന്നുള്ളത് മസ്റ്റ് ആണ്. എന്നാൽ വളരെ ബോൾഡ് ആയ താരത്തെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പലരും അമ്മയറിയാതെ സീരിയൽ നായകൻ അമ്പാടിയെ പോലെ ഒരു നടൻ വേണം എന്നാണ് അഭിപ്രായപ്പെടുന്നത്. കാരണം അലീന ടീച്ചറുടെ കഥാപാത്രം പോലെ തന്നെ വളരെ മികച്ച കഥാപാത്രമാണ് ശ്രേയ നന്ദിനിയുടെയും. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ശ്രേയയുടെ നായകനെ കാത്തിരിക്കുന്നത്.
ആദ്യം അവിനാഷുമായുള്ള ബന്ധം ശ്രേയാ അഭിനയം ആയിട്ടാണ് മുന്നോട്ട് കൊണ്ടുപോയത്. കേസിൽ ഉപയോഗപ്പെടുത്താൻ വേണ്ടി ആയിരുന്നു ശ്രേയ അങ്ങനെ ഒരു നാടകം നടത്തിയത്. എന്നാൽ ഇപ്പോൾ അവിനാഷിനെ പോലെ ആണോ പുതുതായി വന്ന നായകനും എന്നും പ്രേക്ഷകർ സംശയിക്കുന്നുണ്ട്.
പ്രൊമോയിൽ പറയുന്നത് പ്രകാരം ശ്രേയയുടെ നായകൻ ആണ് വിവേക്. എന്നാൽ കഥ കണ്ടിട്ട് തീരുമാനിക്കാം എന്ന അഭിപ്രായത്തിൽ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ് തൂവൽസ്പർശം പ്രേക്ഷകർ.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...