Malayalam
അനുഭവിച്ചത് മുഴുവൻ അവൾ; ആ ട്രോമാ വലിയ ബുദ്ധിമുട്ടാണ് !തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പ്; ചങ്ക് തകർക്കുന്ന വാക്കുകൾ !
അനുഭവിച്ചത് മുഴുവൻ അവൾ; ആ ട്രോമാ വലിയ ബുദ്ധിമുട്ടാണ് !തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പ്; ചങ്ക് തകർക്കുന്ന വാക്കുകൾ !
നവ്യാ നായരെന്ന നടിയെ കുറിച്ച് മലയാളികൾക്ക് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നന്ദനം സിനിമ പുറത്തിറങ്ങിയ ശേഷം അടുത്ത വീട്ടിലെ കുട്ടിയെപ്പോലെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ഈ 20 വർഷം കൊണ്ട് നവ്യയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച ശേഷമാണ് നവ്യ അഭിനയം ആരംഭിച്ചത് . നീണ്ട ഇടവേളക്ക് ശേഷം തരാം ഇപ്പോൾ മലയാള സിനിമയിൽ സജീവം ആവുകയാണ് . ഇപ്പോൾ അതിജീവിതയെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണ് വിരൽ ആകുന്നത് .
അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ് താൻ എന്ന് ആവർത്തിച്ച് നടി നവ്യ നായർ. വളരെ ട്രോമാറ്റിക് ആയ അവസ്ഥയിലും പോരാടുന്ന അവളെ താൻ ബഹുമാനിക്കുന്നുവെന്നും നവ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം.
നടിയ്ക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തനിച്ച് യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കാറുണ്ടെന്നും നവ്യ പറഞ്ഞു. കുറ്റം ചെയ്തവർ ആരായാലും ശിക്ഷ ലഭിക്കട്ടെ എന്നും നവ്യ നായർ കൂട്ടിച്ചേർത്തു.നവ്യയുടെ വാക്കുകൾ ഇങ്ങനെ: ” ഒരു സംഭവം നടക്കുമ്പോള്‍ നമ്മളൊക്കെ അത് വായിച്ചു, ഒരു പോസ്റ്റ് ഇട്ടു, റിയാക്ട് ചെയ്തു. പത്രത്തില്‍ വീണ്ടും വരുമ്പോഴാണ് അത് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ നമ്മള് ചിലപ്പോള്‍ അവള്‍ക്കൊരു മെസ്സേജ് അയക്കും. എന്റെ പ്രശ്നം എന്റെ മാത്രം പ്രശ്നമാണ്. നവ്യയല്ല അനുഭവിച്ചത്. അവളാണ് അനുഭവിച്ചിരിക്കുന്നത്. പേര് പറയാമോ എന്ന് അറിയില്ല.ആ അനുഭവം ഒന്നിനും പകരം വെയ്ക്കാന്‍ സാധിക്കില്ല. ആരൊക്കെ സാന്ത്വനിപ്പിച്ചാലും അതിലൂടെ കടന്ന് പോകുന്ന ഏതൊരു പെണ്‍കുട്ടിക്കും, നടിയായ അതിജീവിതയ്ക്ക് മാത്രമല്ല, ഏത് സാധാരണക്കാരിയായ അതിജീവിതയ്ക്കും ഒപ്പമാണ് താന്‍. ആ കടന്ന് പോക്ക് തരണം ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ആ ട്രോമ നിലനില്ക്കുമ്പോള് തന്നെ ജനം തിരിച്ചും മറിച്ചും ഓരോന്ന് ചോദിക്കും.മാറി നിന്ന് വേറെ രീതിയിലും വിമര്‍ശിക്കാന്‍ ശ്രമിക്കും. 80 പേര് പിന്തുണയ്ക്കുമ്പോഴും 20 പേരുണ്ടാകും എന്തെങ്കിലുമൊക്കെ വിമര്‍ശനം നടത്താന്‍. അതും നമ്മള് നേരിടണം. ഈ ഫേസ് ചെയ്തൊന്നും പോരാതെ അതും നേരിടണം. വളരെ ട്രോമാറ്റിക് ആണത്. അതിന് അവളെ താന്‍ ബഹുമാനിക്കുന്നു. അതിജീവിതകളായ എല്ലാവരേയും അക്കാര്യത്തില്‍ താന്‍ ബഹുമാനിക്കുന്നു.ആ സംഭവത്തിന് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഒറ്റയ്ക്ക് പോകുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പില്‍ ഇടും. ഫോണില്‍ സംസാരിച്ച് കൊണ്ടേയിരിക്കും എത്തുന്നത് വരെ. ഒരാള്‍ അപ്പുറത്ത് ഉണ്ട് എന്നൊരു ഫീലുണ്ടാക്കും. ഇതൊക്കെ ഒരുപക്ഷേ ഭീരുത്വമാണെങ്കില്‍ പോലും ഈ സാഹചര്യങ്ങളൊക്കെ ശരിയായി വരുന്നത് വരെ സുരക്ഷിതരായിട്ടിരിക്കാന്‍ മുന്‍കരുതലുകളെടുത്തേ പറ്റുകയുളളൂ.തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടട്ടെ. എന്റെ സുഹൃത്തുക്കളാണ്. താന്‍ ജോലി ചെയ്ത ഫീല്‍ഡാണ്. ഇതിന്റെ ശരിയും തെറ്റും തനിക്ക് അറിയില്ല. അത് കോടതിയിലെ ചോദ്യമാണ്, നവ്യ പറഞ്ഞു. താന്‍ ഇരയല്ല അതിജീവിതയാണ് എന്ന് അവള് പറയുമ്പോള്‍ അത് താഴെക്കിടയില്‍ പിന്തുണ ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനമാണ് എന്ന് മറ്റൊരു അഭിമുഖത്തിലും നവ്യ പറഞ്ഞു.അത് പറയാന്‍ അവള്‍ക്ക് പോലും 5 വര്‍ഷം വേണ്ടി വന്നുവെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകുമെന്നും നവ്യ ചോദിച്ചു. മനോരമ ന്യൂസിന് നേരത്തെ നല്കിയ അഭിമുഖത്തിലും താന്‍ അതിജീവിതയ്ക്ക് ഒപ്പം തന്നെ ആണെന്ന് നവ്യ പ്രതികരിച്ചിരുന്നു. ദിലീപിനെ കുറിച്ചുളള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. കാവ്യാ മാധവനുമായി സൗഹൃദമില്ല. തന്റെ സഹപ്രവര്‍ത്തക അനുഭവിക്കുന്ന ബുദ്ധിമുട്ട് വേദനയുണ്ടാക്കുന്നത് തന്നെ ആണെന്നും നവ്യ പറഞ്ഞിരുന്നു .
about navya
