Connect with us

ക്യാമ്പസ് പ്രണയം മാത്രമല്ല വിപ്ലവങ്ങൾ സൃഷ്ട്ടിച്ച ക്യാമ്പസ് സമരവും ഉണ്ട് പരമ്പരയിൽ ; മാളിയേക്കൽ റാണിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; റാണിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ഋഷി; കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്!

Malayalam

ക്യാമ്പസ് പ്രണയം മാത്രമല്ല വിപ്ലവങ്ങൾ സൃഷ്ട്ടിച്ച ക്യാമ്പസ് സമരവും ഉണ്ട് പരമ്പരയിൽ ; മാളിയേക്കൽ റാണിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; റാണിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ഋഷി; കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്!

ക്യാമ്പസ് പ്രണയം മാത്രമല്ല വിപ്ലവങ്ങൾ സൃഷ്ട്ടിച്ച ക്യാമ്പസ് സമരവും ഉണ്ട് പരമ്പരയിൽ ; മാളിയേക്കൽ റാണിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; റാണിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ഋഷി; കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്!

ഇപ്പോഴാണ് ശരിക്കും കൂടെവിടെ ഒരു ക്യാമ്പസ് ലവ് സ്റ്റോറി ആയത്. ക്യാമ്പസ് എന്ന് പറയുമ്പോൾ പ്രണയം മാത്രമല്ല.. പോരാട്ടവും പഠിക്കുന്നത് ആ മുറ്റത്തുനിന്നുമാണ്. സമൂഹം നമ്മളോട് പറയുന്നതിനെയെല്ലാം തലയാട്ടി ശരിവെക്കാൻ സാധിക്കില്ല എന്ന് കാണിച്ചുകൊടുക്കുന്നതിനും സ്വാതന്ത്യം സമത്വം എന്നുറക്കെ വിളിച്ചു പറയാനും , ആ പറയുന്നതിന് ഒരു ആവേശം ഉണ്ടന്നും പഠിക്കേണ്ടത്, പയറ്റേണ്ടത് ക്യാമ്പസിൽ നിന്നുമാണ്. സൂര്യ കൈമൾ നിരപരാതിയെണെന്ന് തെളിയിക്കേണ്ടത് സൂര്യ തന്നെയാണ്.. അതാണ് ഇനി നടക്കുന്നതും.

പിന്നെ ഒന്നുരണ്ട് കമെന്റുകൾ കണ്ടതിൽ ഈ കേസ് അടുത്ത ആഴ്ചയിലും അവസാനിക്കുന്നില്ലേ? എന്ന് ചോദിക്കുന്നുണ്ട്./ ശരിക്കും കേസ് കഴിഞ്ഞ ആഴ്ചയിൽ തുടങ്ങിയതാണല്ലോ… അപ്പോൾ ഈ ആഴ്ച കേസിലേക്ക് കടന്നിട്ടുണ്ട്.. പിന്നെ സൂര്യയ്ക്ക് എതിരെ കോളേജിൽ നിന്നും നടപടി ഉണ്ടാകണം. ആ നടപടിയും ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു/. സസ്‌പെൻഷൻ കിട്ടാവുന്ന ഒരു ആരോപണം ആണ്. ഇതെല്ലം വരണം , എന്നാലേ കഥയിൽ ഒരു ലോജിക് ഉണ്ടാകുകയുള്ളൂ.

പിന്നെ പ്രേക്ഷകർ ഇന്നലെയും എന്നോട് പറഞ്ഞ കാര്യം കേസ് തെളിയിക്കാൻ നീതുവിനെയും നിമയെയും ചോദ്യം ചെയ്യുക.. അടുത്ത ആഴ്ച അതും ഉണ്ടാകുന്നുണ്ട്. അത് മാത്രമല്ല, റാണിയമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്..

ആര്…? വേറെ ആരുമല്ല നമ്മുടെ സൂരജ് സാർ.. പിന്നെ ഇന്നലത്തെ എപ്പിസോഡ് പക്കാ റിയൽ ആയിരുന്നു. അതായത് സംഭാഷണം ഉൾപ്പടെ നമ്മുടെ ഒരു കോളേജ് ഫീൽ കൊണ്ടുവന്നു. നീതുവാണ് കുറ്റക്കാരി എന്നുള്ളത് സൂര്യ സനയോട് പറയുന്നുണ്ട്. അത് കേട്ടപ്പോൾ സനയുടെ പ്രതികരണം ആണ് ശരിക്കും രസമായി തോന്നിയത്. അവിടെ സൂര്യ കാണിച്ചത് മണ്ടത്തരം അല്ലെ എന്ന് നമുക്ക് തോന്നും പക്ഷെ സൂര്യ ഈ ഒരു സിറ്റുവേഷൻ ഇത്ര മോശം ആകും എന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ..

അതായത് സൂര്യയെ ആണ് നീതു കൊല്ലാൻ ശ്രമിച്ചത് എന്ന് സൂര്യയ്ക്ക് മനസിലായി . അത് പക്ഷെ ഇരയായത് മിത്ര. അപ്പോൾ നീതുവിനെയും നിമയെയും രക്ഷിക്കാനാണ് ആദ്യം സൂര്യ വിചാരിക്കുന്നത്. എന്നാൽ നീതു തന്നെ ഇതുപോലെ കുടിക്കിയെന്ന് മനസിലായപ്പോൾ മാത്രമാണ് സൂര്യ പ്രതികരിക്കാൻ തീരുമാനിച്ചത്.

ഇനി സൂര്യ കുറേക്കൂടി പ്രതിരോധിക്കും. കാരണം സൂര്യയുടെ ആത്യന്തിക ലക്‌ഷ്യം പഠനമാണ്. റാണിയമ്മ അവിടെയാണ് ഇപ്പോൾ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത് . ഇനി റാണിയമ്മയെ സൂര്യ ഭയക്കുന്നില്ല. ആ ഭയം ഇല്ല എന്ന് തെളിയിക്കാനായിരുന്നു അന്ന് സൂര്യ വളയും വീടും ഒക്കെ റാണിയമ്മയ്ക് തിരികെ കൊടുത്തത്.. ഇനിയങ്ങോട്ട് മുന്നിൽ നിന്നും പോരാടാൻ യാതൊരു ഭയവും സൂര്യയ്ക്കില്ല, യാതൊരു ബാധ്യതും ഇല്ല..

ഇനി കേസ് അന്വേഷണം തുടങ്ങുമ്പോൾ റാണിയുടേയും നീതുവിന്റെയും മൊബൈൽ ഫോൺ ചെക്ക് ചെയ്യും ., അതിൽ നിന്നും ലഭിക്കാൻ പോകുന്ന തെളിവുകൾ.. അതുകിട്ടിക്കഴിഞ്ഞാൽ ഋഷിയുടെ മൊഴിയ്ക്കും സൂര്യയുടെയും മൊഴിയ്ക്കും അവിടെ സ്ഥാനം ഉണ്ടാകും. അവസാനം മാത്രമാണ് മിത്രയുടെ മൊഴി എടുക്കുന്നതിലേക്ക് വരുക.

മിത്രയെ ഇപ്പോൾ കൂടെവിടെയിൽ കാണിക്കുന്നേയില്ല. ഇനി മിത്രയ്ക്ക് അധികം സീനുകൾ ഉണ്ടാകില്ല.. മിത്ര സുഖം പ്രാപിച്ചാലും ഉറപ്പായും അമേരിക്കയിലേക്ക് തിരികെ പോകാനാണ് സാധ്യത . കാരണം മൻവി സുരേന്ദ്രന് സീത സീരിയൽ രണ്ടാം ഭാഗത്തിലും റോൾ ഉണ്ടല്ലോ.. പിന്നെ അടുത്ത ഒരു കാര്യം കൂടെവിടെ സീരിയൽ സമയം മാറ്റം ഉണ്ടാകും .

പക്ഷെ ആരും പേടിക്കണ്ട ഏതായാലും സീരിയൽ ഉച്ചയ്ക്ക് ആകില്ല.. അങ്ങനെ അത്ര മോശം റേറ്റിങ് ഒന്നുമല്ല .. ബിഗ് ബോസ് സീസൺ 4 എത്തുന്നതോടെ കൂടെവിടെ രാത്രി 9 മണിക്ക് ആകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.. അതുതന്നെയാകും സമയം ഉറപ്പിക്കാം എന്ന് തോന്നുന്നു…

about koodevide

More in Malayalam

Trending

Recent

To Top