ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാനായി അയാള്‍ പിന്നാലെ കൂടി; അതിനു അയാൾ നടത്തിയ ശ്രമങ്ങള്‍ വലുതായിരുന്നു സിനിമാ ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍!
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോളിവുഡിനേയും ലോകത്തേയും ഞെട്ടിച്ച സംഭവമായിരുന്നു മീടു മൂവ്മെന്റ്. ഇതിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ഹോളിവുഡിലായിരുന്നു തുറന്നു പറച്ചിലുകള്‍ ശക്തമായി മാറിയത്. ഹോളുവുഡില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയായിരുന്നു. മുന്‍നിര താരങ്ങളായ ആഞ്ജലീന ജോളി, ജെനിഫര്‍ ലോറന്‍സ് തുടങ്ങിയവര്‍ ഹാര്‍വിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
പ്രധാനമായും ഹോളിവുഡില്‍ നിന്നുമായിരുന്നു തുറന്നു പറച്ചിലുകള്‍. എന്നാല്‍ ഇതില്‍ ഒരു പേര് ബോളിവുഡില്‍് നിന്നുമുളളതായിരുന്നു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ ഐശ്വര്യ റായിയുടേതായിരുന്നു ആ പേര്. ഹാര്‍വിയുടെ ശല്യ നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാളായിരുന്നു ഐശ്വര്യ എന്നത് ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.
ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചും 2014 കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ സമയത്താണ് താരദമ്പതികള്‍ ഹാര്‍വിയെ പരിചയപ്പെടുന്നത്. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഐശ്വര്യ. ബ്രൈഡ് ആന്റ് പ്രജുഡൈസ്, മിസ്റ്റ്രസ് ഓഫ് സ്പൈസസ്്, പിങ്ക് പാന്തര്‍ 2 എന്നിങ്ങനെയുള്ള സിനിമകളിലാണ് ഐശ്വര്യ അഭിനയിച്ചിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ഐശ്വര്യയുടെ മുന്‍ മാനേജര്‍ സൈമണ്‍ ഷെഫില്‍ഡാണ് തുറന്നു പറച്ചിലില്‍ നടത്തിയത്.
”ഇന്ത്യന്‍ താരം ഐശ്വര്യ റായിയുടെ മാനേജര്‍ ആയിരുന്നു ഞാന്‍. ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി ഹാര്‍വി നടത്തിയ ശ്രമങ്ങള്‍ വലുതായിരുന്നു. അവനൊരു പന്നിയായിരുന്നു. കാഴ്ചയിലും പെരുമാറ്റത്തിലുമെല്ലാം ഒരു പന്നിയെ പോലെയായിരുന്നു. എന്നോട് മീറ്റിംഗ് റൂമില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഞാന്‍ വിസമ്മതിക്കുകയായിരുന്നു. ഞങ്ങള്‍ അയാളുടെ ഓഫീസില്‍ നിന്നും പുറത്ത് പോകാന്‍ നേരെ എന്നെ ഒരു മൂലയില്‍ ചേര്‍ത്തു നിര്‍ത്തി, അവളെ ഒറ്റയ്ക്ക് കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഞാന്‍ എതിര്‍ത്തു. ആഷും ഞാനും ഹോട്ടലില്‍ തിരികെ എത്തിയപ്പോള്‍ ഞാന്‍ അയാള്‍ക്ക് ഡയറ്റ് കോക്ക് നിറച്ച ഒരു സ്റ്റീലിന്റെ പന്നിയെ അയച്ചു കൊടുത്തു. എന്നെ അയാള്‍ ഭീക്ഷണിപ്പെടുത്തി. ഇനി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. ഞാന്‍ അവനോട് പറഞ്ഞത് പുറത്ത് പറയാനാകില്ല. എന്റെ ക്ലയന്റിന്റെ അടുത്ത് വരാന്‍ പോലും ഞാന്‍ സമ്മതിച്ചിട്ടില്ല” എന്നായിരുന്നു സൈമണ്‍ പറഞ്ഞത്.
