പുനീത് രാജ് കുമാറിന്റെ അവസാന ചിത്രമായ ജെയിംസ് ഇന്ന് തിയറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസിനോടനുന്ധിച്ച് കന്നഡയില്‍ ഒരാഴ്ച്ച മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഒരുക്കുന്നത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും രംഗത്തെത്തി.
‘പ്രിയ പുനീത്, നിങ്ങളുടെ ചിത്രം ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെയെല്ലാം ഹൃദയങ്ങളില്‍ ഈ ചിത്രത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഞങ്ങള്‍ക്ക് നിങ്ങളെ മിസ് ചെയ്യുന്നു’ ജെയിംസിന്റെ റിലീസ് പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചേതന്‍ കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സൈനികനായാണ് പുനീത് എത്തുന്നത്.ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....