Connect with us

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍; ആശംസകളുമായി ആരാധകര്‍

Malayalam

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍; ആശംസകളുമായി ആരാധകര്‍

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍; ആശംസകളുമായി ആരാധകര്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത്.

സിനിമയുടെ സെറ്റില്‍ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. മമ്മൂട്ടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ട് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. 2017ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ സജീവമാണ് താരം.

മലയാളത്തില്‍ തിരിച്ചെത്തുന്ന ഭാവനയ്ക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ച താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. മലയാള സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന തന്നെ പറഞ്ഞിട്ടുമുണ്ട്.

More in Malayalam

Trending

Recent

To Top