Connect with us

കല്യാണി കിരൺ വിവാഹം അടുത്തു; പ്രകാശനെ ഞെട്ടിച്ച ദീപയുടെ വാക്ക്; ദൈവമേ ഈ മൂങ്ങ പണി കൊടുക്കുകയാണല്ലോ: മൗനരാഗം പുത്തൻ എപ്പിസോഡ് ചർച്ചകൾ!

Malayalam

കല്യാണി കിരൺ വിവാഹം അടുത്തു; പ്രകാശനെ ഞെട്ടിച്ച ദീപയുടെ വാക്ക്; ദൈവമേ ഈ മൂങ്ങ പണി കൊടുക്കുകയാണല്ലോ: മൗനരാഗം പുത്തൻ എപ്പിസോഡ് ചർച്ചകൾ!

കല്യാണി കിരൺ വിവാഹം അടുത്തു; പ്രകാശനെ ഞെട്ടിച്ച ദീപയുടെ വാക്ക്; ദൈവമേ ഈ മൂങ്ങ പണി കൊടുക്കുകയാണല്ലോ: മൗനരാഗം പുത്തൻ എപ്പിസോഡ് ചർച്ചകൾ!

മൗനരാഗം പരമ്പരയുടെ ഏറ്റവും ഹൈലൈറ്റ് ആയ സീൻ തന്നെയാണ് കല്യാണി കിരൺ വിവാഹം. ഈ വിവാഹത്തോടെ ഒരുപക്ഷെ മൗനരാഗം അവസാനിക്കുമോ എന്ന് ഒരു സംശയം ഉണ്ട്. കാരണം കഥയുടെ പോക്ക് കുറേക്കൂടി ക്‌ളൈമാക്‌സിലേക്ക് ആയോ എന്നൊരു സംശയം. പിന്നെ രൂപ എന്താകും കിയാണി വിവാഹത്തിന് ശേഷം എടുക്കുന്ന സ്റ്റാൻഡ് എന്നുള്ളതും ആകാംക്ഷ ജനിപ്പിക്കുന്ന സീൻ ആണ്. ഇതെല്ലം ഒന്നിച്ചു വരുമ്പോൾ മൗനരാഗം അവസാന ഘട്ടത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം.

പിന്നെ ബിഗ് ബോസ് സീസൺ ഫോറും വരികയല്ലേ.. അപ്പോൾ എല്ലാം കൂടി നോക്കുമ്പോൾ ആ സംശയം പലരും പറഞ്ഞുകൊണ്ട്. ഇനി ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു. കിരൺ കല്യാണി വിവാഹത്തിലേക്ക് ഒരു സ്റ്റെപ്പ് കൂടി അടുത്തുവന്നിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ മൂങ്ങയുടെ സംസാരം പൊളിച്ചു.. പ്രകാശനെ നിർത്തിയങ്ങ് നാണം കെടുത്തി. പ്രകാശൻ ശരിക്കും ഇപ്പോൾ പെട്ടിരിക്കുകയാണല്ലോ.. ഒരു വശത്ത് കാശ് വേണം , മറുവശത്ത് ദീപയും കല്യാണിയും നന്നാകാൻ പാടില്ല.. ഇന്നിപ്പോൾ പ്രകാശൻ ആകമൊത്തത്തിൽ വിറളി പിടിച്ചു ഓടുകയാണ്.

പിന്നെ ഇന്ന് നടക്കാൻ പോകുന്നത് ഒരു സന്തോഷമുള്ള കാര്യമാണ്.. മോതിര കൈമാറ്റം… മോതിരം കാണിക്കുന്ന സീൻ വരെ എത്തി . ഇനി അത് കൈമാറാൻ കൂടി സമയം എടുക്കണം. ഏതായാലും കല്യാണി കിരൺ എന്ന പേര് എഴുതിയ മോതിരം എങ്കിലും കാണിച്ചല്ലോ ?. അതൊരു അല്പം ആശ്വാസം ആണ്..

പിന്നെ കാദംബരിയുടെ തിരിച്ചുവരവ് , അത് ഇന്നലെ അസ്സലായി.. ശരിക്കും ഒരു ടിപ്പിക്കൽ സീരിയൽ സ്റ്റൈൽ ആണ് മൗനരാഗം.. മൂങ്ങ മുത്തശ്ശിയും കാദംബരിയും സംസാരിക്കുന്ന ശൈലി കാണുമ്പോൾ സീരിയൽ സ്റ്റൈൽ എന്ന് പറയാൻ തോന്നും..

പിന്നെ നമ്മുടെ സരയു ഇപ്പോഴും ലോക്കപ്പിൽ ഗോതമ്പുണ്ട തിന്ന് നിൽക്കുകയാണ് . അവിടേക്ക് ബൈജുവും പാരുമോളും കൂടി എത്തി ചിക്കൻ ബിരിയാണി വിളമ്പുന്നുണ്ട്.. അതുപോലെയല്ലായിരുന്നോ ഇന്നലത്തെ ഡയലോഗ്..

ശരിക്കും ഇനി സാരയുവിന് ഭ്രാന്ത് ഉണ്ടോ? ആ ബൈജു സംസാരിക്കാൻ തുടങ്ങിയപ്പോൾ സാരയുവിന്റെ ഒരു പ്രകടനം , അതുകണ്ടപ്പോൾ ശരിക്കും തോന്നിപോയി ഇനി ഇവൾക്ക് ഭ്രാന്തായോ?

ഇപ്പോൾ ഉള്ള സി എസിന്റെ പ്ലാൻ എങ്ങനെ എങ്കിലും കല്യാണി കിരൺ വിവാഹം ആണ്. ആ വിവാഹം നടക്കുന്നതിന് മുൻപ് എന്തായാലും സരയു പുറത്തു വരരുത് , അതാണ് സി എസിന്റെ അടുത്ത പ്ലാൻ. ഇപ്പോൾ മുഴുവനായും മൗനരാഗം സി എസ്സിന്റെ കൈകളിൽ ആണ്.. നമുക്ക് കാത്തിരുന്നു കാണാം പ്ലാൻ പൊളിയുമോ സക്സസ് ആകുമോ എന്ന്.. ഏതായാലും ഒരു പാട് നല്ല നിമിഷങ്ങൾ കഥയിൽ വരാനിരിക്കുകയാണ്… പക്ഷെ വലിച്ചുനീട്ടുക എന്നതാണ് കഥയിൽ ആകയുള്ള പ്രശ്നം…

about mounaragam

More in Malayalam

Trending

Recent

To Top