Malayalam
ഭീഷ്മ പര്‍വത്തിലെ ‘കഞ്ഞി’ ഡയലോഗിനെ കുറിച്ചും ഒടിയന്റെ ട്രോളുകള്‍ കാണുമ്പോള്‍ ചെയ്യുന്ന ആ കാര്യങ്ങളെ കുറിച്ചു ആദ്യമായി മഞ്ജു വാര്യര്‍ തുറന്നുപറയുന്നു!
ഭീഷ്മ പര്‍വത്തിലെ ‘കഞ്ഞി’ ഡയലോഗിനെ കുറിച്ചും ഒടിയന്റെ ട്രോളുകള്‍ കാണുമ്പോള്‍ ചെയ്യുന്ന ആ കാര്യങ്ങളെ കുറിച്ചു ആദ്യമായി മഞ്ജു വാര്യര്‍ തുറന്നുപറയുന്നു!
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ ഇന്ന് മലയാള സിനിമയിലെ തന്നെ തിരക്കുള്ള നായികയാണ്. തിരിച്ചുവരവ് മാത്രമായിരുന്നില്ല മഞ്ജു വാര്യരുടെ സിനിമകളും ഹിറ്റുകളായിരുന്നു . ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു തിരികെ എത്തിയത്. പിന്നീട് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് വേണ്ടി സിനിമകൾ ഒരുങ്ങി.
“ലളിതം സുന്ദര”മാണ് താരത്തിന്റേതായി ഇനി പുറത്ത് വരാനുള്ള മഞ്ജു വാര്യര്‍ ചിത്രം. സഹോദരൻ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസായിട്ടാണ് എത്തുന്നത്. മാര്‍ച്ച് 18 ആണ് ചിത്രം ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത് .
ഏറെ ഹൈപ്പോടെ പുറത്ത് വന്ന ചിത്രമായിരുന്നു ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന്. മഞ്ജുവിന്റെ രണ്ടാം വരവിന്റെ തുടക്കത്തില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ വീണ്ടും കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു ജനങ്ങള്‍ കാത്തിരുന്നത്.
എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന മഞ്ജുവിന്റെ ഡയലോഗിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിത ആ ട്രോളിനെ കുറിച്ച് വാചാലയാവുകയാണ് മഞ്ജുവാര്യര്‍. ട്രോളുകള്‍ ഏറെ ആസ്വാദിക്കാറുണ്ടെന്നാണ് താരം പറയുന്നത്.
ലളിതം സുന്ദരം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. നടിയുടെ വാക്കുകള്‍ പൂർണ്ണമായി വായിക്കാം…
”ഒടിയന് ട്രോളുകളെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അത് ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് എന്ത് ട്രോള്‍ എവിടെ കണ്ടാലും എല്ലാവരും എനിക്ക് അയച്ചു തരും. അത് ഞാന്‍ തന്നെ സ്റ്റിക്കര്‍ ആക്കി വെച്ചിട്ടുണ്ടായിരുന്നു. ഗ്രൂപ്പിലൊക്കെ ഇടാന്‍. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ട്രോളുകളൊക്കെ. ഞാന്‍ ആസ്വദിക്കാറുണ്ട്,’.
അതോടൊപ്പം ഭീഷ്മ പര്‍വത്തിലെ ‘കഞ്ഞി’ ഡയലോഗിനെ കുറിച്ചും മഞ്ജു വാചാലയായി. ഭീഷ്മ പര്‍വ്വം സിനിമയില്‍ ‘കഞ്ഞി’ ഡയലോഗ് റീപ്ലേസ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മഞ്ജു പറഞ്ഞത്. സിനിമ കാണാന്‍ സമയം ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
മഞ്ജു വാര്യരുടെ ആദ്യത്തെ ഒടിടി സിനിമയാണ് ലളിത സുന്ദരം. തിയേറ്റര്‍ റിലീസായിട്ടായിരുന്നു ചിത്രം ഒരുങ്ങിയതെന്നും ഒടിടിയിലേയ്ക്ക് നല്‍കേണ്ടി വന്നതിന്റെ സാഹചര്യത്തെ കുറിച്ചും പ്രസ്മീറ്റില്‍ മഞ്ജു പറയുന്നുണ്ട്.
മഞ്ജു പറഞ്ഞ വാക്കുകൾ ഇങ്ങനെ, ”ലളിതം സുന്ദരം എന്നത് എന്റെ ആദ്യത്തെ ഒ.ടി.ടി സിനിമയാണെന്നത് ഞാന്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഇത് തീര്‍ച്ചയായും തിയേറ്ററിന് വേണ്ടി നിര്‍മിച്ച സിനിമയാണ്. ഇപ്പോഴത്തെ ഒരു സാഹചര്യം കാരണം ഒ.ടി.ടിക്ക് നല്‍കിയതാണ്. കൊവിഡ് അനിശ്ചിതാവസ്ഥയിലായ സമയത്താണ് സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങള്‍ നടന്നത്.
തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ ചെറിയ വിഷമമുണ്ടെങ്കിലും ഇപ്പോള്‍ മലയാളം സിനിമക്ക് ഒ.ടി.ടിയില്‍ ലഭിക്കുന്ന റീച്ച് കണക്കിലെടുത്ത് പ്രതീക്ഷയുണ്ട്. ലളിതം സുന്ദരം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്. ഒ.ടി.ടി റിലീസ് തീരുമാനിക്കുന്നതിന് മുമ്പ് ഫിയോക് അടക്കമുള്ള സംഘടനകളുടെ അനുവാദം വാങ്ങിയിരുന്നവെന്നും മഞ്ജു പറഞ്ഞു.
about manju
