Malayalam
ജോണ്‍ സാമുവലും ഡോക്ടര്‍ അലക്സ് കോശിയും നാളെ പ്രേക്ഷകരിലേയ്ക്ക് എത്തുന്നു; പ്രിയ എഴുത്തുകാരുടെ വേഷപ്പകര്‍ച്ച കിടിലം!
ജോണ്‍ സാമുവലും ഡോക്ടര്‍ അലക്സ് കോശിയും നാളെ പ്രേക്ഷകരിലേയ്ക്ക് എത്തുന്നു; പ്രിയ എഴുത്തുകാരുടെ വേഷപ്പകര്‍ച്ച കിടിലം!
മലയാള സിനിമാ പ്രേമികളെ തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് ത്രസിപ്പിച്ചിരുന്ന എഴുത്തുകാരാണ് രണ്‍ജി പണിക്കരും രഞ്ജിത്തും. എഴുത്തില്‍ മാത്രമല്ല, അഭിനയത്തിലും ഇരുവരും മുന്നില്‍ തന്നെയാണ്. മലയാളികള്‍ക്ക് എന്നും രഞ്ജിത്ത്-രണ്‍ജി പണിക്കര്‍ ചിത്രങ്ങളോടുള്ള പ്രിയം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഏറെ പ്രത്യേകതകളുള്ള 21 ഗ്രാംസ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെത്തുന്നതോടെ അത് കാണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.
ചിത്രത്തില്‍ ഇരുവരുടേതുമായി പുറത്തെത്തിയിട്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത, വ്യത്യസ്തമാര്‍ന്ന ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ഡോക്ടര്‍ അലക്സ് കോശിയായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രം നാളെ റിലീസിനെത്തുമ്പോള്‍ മലയാളികള്‍ക്ക് പുതിയൊരു അനുഭവം കൂടിയാകും ഈ ചിത്രം നല്‍കുന്നത്.
സസ്‌പെന്‍സും ത്രില്ലിംഗുമായ ഹോളിവുഡ് ശൈലിയില്‍ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമായ വിവരം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം തന്നെ വൈറലായി മാറിയിട്ടുണ്ട്. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് സംവിധാനം. അതുമാത്രമല്ല, ബിബിന്‍ കൃഷ്ണ തന്നെയാണ് ’21 ഗ്രാംസ്’ന്റെ എഴുത്തും. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ലിയോണ ലിഷോയ്, അനു മോഹന്‍, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രങ്ങളായ അഞ്ചാം പാതിര, ഫോറന്‍സിക്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തില്‍ നിന്നെത്തുന്ന ത്രില്ലര്‍ ആണ് 21 ഗ്രാംസ്.
നിര്‍മ്മാണം റിനീഷ് കെ എന്‍, ഛായാഗ്രഹണം ജിത്തു ദാമോദര്‍, ഛായാഗ്രഹണം അപ്പു എന്‍ ഭട്ടതിരി, സംഗീതം ദീപക് ദേവ്, വരികള്‍ വിനായക് ശശികുമാര്‍, സൗണ്ട് മിക്സിംഗ് പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍ ജുബിന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ത്ഥന്‍, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശിഹാബ് വെണ്ണല, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍ യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍.
