Malayalam
സിനിമയിലേക്ക് സംയുക്ത തിരിച്ചുവരുമോ? അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, ഇതില്‍ക്കൂടുതലൊരു മറുപടി പറയാന്‍ പറ്റുമോ എനിക്കെന്ന് ബിജു മേനോൻ… ആ തീരുമാനം സ്വയം എടുത്തതാണെന്ന് മഞ്ജു വാര്യർ
സിനിമയിലേക്ക് സംയുക്ത തിരിച്ചുവരുമോ? അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, ഇതില്‍ക്കൂടുതലൊരു മറുപടി പറയാന്‍ പറ്റുമോ എനിക്കെന്ന് ബിജു മേനോൻ… ആ തീരുമാനം സ്വയം എടുത്തതാണെന്ന് മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി ഒരിടവേള എടുത്തിരിക്കുകയാണ് സംയുക്ത വർമ്മ. മലയാള സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച ലളിതം സുന്ദരം സിനിമയുടെ റിലീസിന് മുന്നോടിയായി വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകനും താരങ്ങളുമെല്ലാം എത്തിയിരുന്നു. സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോനും മഞ്ജുവും നല്‍കിയ മറുപടിയും ശ്രദ്ധേയമാവുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായാണ് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത് എന്ന തോന്നലൊന്നുമുണ്ടായിരുന്നില്ല. എനിക്ക് ഇഷ്ടമായ തിരക്കഥയായതിനാലാണ് ഞാന്‍ ഈ ചിത്രം ഏറ്റെടുത്തതെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. മഞ്ജുവിനും മധുവിനുമൊപ്പമുള്ള അനുഭവം ഏറെ രസകരമായിരുന്നു. നായികയും നിര്‍മ്മാതാവുമാണ് മഞ്ജു എന്ന തോന്നലൊന്നും എനിക്കുണ്ടായിരുന്നില്ല.
അതേ പോലെ തന്നെ ചേച്ചിയുടെ പ്രിയകൂട്ടുകാരി സംയുക്ത വര്‍മ്മ എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഞാനത് പ്രതീക്ഷിച്ചുവെന്നായിരുന്നു ബിജു മേനോന്റെ കമന്റ്. നീ ചോദിക്കെടാ എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്. തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ എവിടെപ്പോയെന്നായിരുന്നു ബിജു മേനോന്റെ ചോദ്യം. അവള്‍ അവിടെയുണ്ട്. അല്ല സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആരുനോക്കും എന്നായിരുന്നു ബിജു മേനോന്റെ മറുപടി.
സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് എനിക്ക് നേരിട്ടറിയാമെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, ഇതില്‍ക്കൂടുതലൊരു മറുപടി പറയാന്‍ പറ്റുമോ എനിക്ക് എന്നും ബിജു മേനോന്‍ ചോദിച്ചിരുന്നു. ഈ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.
സ്‌നേഹമുള്ള, സന്തോഷമുള്ള , സുഖമുള്ള ചെറിയ സിനിമയാണ്. പല കാരണങ്ങളാലും ഈ സിനിമ എനിക്ക് ഏറെ സ്‌പെഷലാണ് എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. നിങ്ങളാണ് ഇനി സിനിമ കണ്ട് അഭിപ്രായം പറയേണ്ടതെന്നും മഞ്്ജുവും ബിജു മേനോനും പറഞ്ഞത്. വിനു മോഹന്‍, മധു വാര്യര്‍, അദിതി രവി, കുട്ടിത്തെന്നല്‍, രഘുനാഥ് പാലേരി, വിനു മോഹന്‍ തുടങ്ങിയവരും പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു.
