Connect with us

‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു! എന്റെ സൂപ്പര്‍ഹീറോ; ഗോകുൽ സുരേഷ്

Malayalam

‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു! എന്റെ സൂപ്പര്‍ഹീറോ; ഗോകുൽ സുരേഷ്

‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു! എന്റെ സൂപ്പര്‍ഹീറോ; ഗോകുൽ സുരേഷ്

ആദിവാസികൾക്കായി രാജ്യ സഭയില്‍ തീപ്പൊരി പ്രസംഗമായിരുന്നു സുരേഷ് ഗോപി നടത്തിയത്. ഇപ്പോഴിതാ രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം പങ്കുവച്ച് മകന്‍ ഗോകുല്‍ സുരേഷ്.

‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ.’-വിഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് പറഞ്ഞു.

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും ഉടൻ തന്നെ കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയിൽ സുരേഷ് ഗോപി കുറ്റപ്പെടുത്തി. തന്റെ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

‘ഇടമലക്കുടിയിലേക്ക് എന്റെ എംപി ഫണ്ടിൽ നിന്നും 12.5 ലക്ഷം ഞാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ പണം വിനിയോഗിച്ചിട്ടില്ല.ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കലക്ടർ അറിയിച്ചു. എന്നാൽ എംപിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലിൽ അവസാനിക്കും. ആ ഫണ്ട് ലാപ്സ് ആയി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ എന്റെ സ്വന്തം കൈയ്യിൽ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികൾക്ക് കുടിവെള്ളം എത്തിച്ച് നൽകിയത്. 5.7 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്ന് കൊടുത്തത്.

കേരളത്തിലെ ആദിവാസികളുടെ ജീവതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ എന്റെ കൈയ്യിൽ ഉണ്ട്. അവരുടെ സന്തോഷത്തിൽ ഞാനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തിൽ അവർക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ല.

എന്റെ കൈയില്‍ ഇതിന്റെ റിപ്പോര്‍ട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ട്.’– സുരേഷ് ഗോപി പറഞ്ഞു.

More in Malayalam

Trending