Malayalam
“പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ല” എന്ന വാർത്ത; മാധ്യങ്ങൾ കെട്ടിച്ചമക്കുന്ന വാർത്തകൾക്കെതിരെ ഷൈന്‍ ടോം ചാക്കോ!
“പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ല” എന്ന വാർത്ത; മാധ്യങ്ങൾ കെട്ടിച്ചമക്കുന്ന വാർത്തകൾക്കെതിരെ ഷൈന്‍ ടോം ചാക്കോ!
മലയാള സിനിമയിൽ വളരെപ്പെട്ടന്ന് തന്നെ യുവ നായകന്മാർക്കിടയിൽ സ്ഥാനം പിടിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം, കുറുപ്പ് തുടങ്ങിയ സിനിമകളിലെ ഷൈന്റെ വേഷങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നായകനായും വില്ലനായും സഹ നടനായുമെല്ലാം കയ്യടി നേടിയ ഷൈന്‍ തന്നിലെ പ്രതിഭ കൊണ്ട് ആരാധകരെ നേടിയ താരമാണ്. എന്നാല്‍ യുവ വിവാദങ്ങളും എന്നും ഷൈനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ തന്നെക്കുറിച്ചുളള മാധ്യമ വാര്‍ത്തകളെക്കുറിച്ചും അതിലൂടെ തനിക്കുണ്ടാകുന്ന നെഗറ്റീവ് ഇമേജിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നിരന്തം ഓഡിറ്റ് ചെയ്യപ്പെടുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.
എന്നെ കുറിച്ച് പലപ്പോഴും അത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് മാധ്യമങ്ങള്‍ കൂടിയാണെന്നാണ് ഷൈന്‍ പറയുന്നത്. അവര്‍ക്ക് വിശദാംശകള്‍ അറിയേണ്ട, വാര്‍ത്ത മാത്രം മതി. കൊടുത്ത വാര്‍ത്ത തെറ്റാണെന്ന് മനസ്സിലായാല്‍ പോലും അത് തിരുത്തി കൊടുക്കാന്‍ പലരും തയ്യാറാവുന്നില്ലെന്നും ഷൈന്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോ ‘നാട്ടുകാരനെ തല്ലി ‘ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അടിച്ചുവരുന്നതൊക്കെ തമാശയല്ലേ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകളെക്കുറിച്ചും ഷൈന്‍ ഓര്‍ക്കുന്നുണ്ട്.
അടുത്തിടെ താരം നൽകിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താരം മയക്കുമരുന്ന് അടിച്ച് അഭിമുഖം നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരോപണം. എന്നാല്‍ താരം വേദനക്കുള്ള മരുന്ന് കഴിച്ചായിരുന്നു അഭിമുഖത്തില്‍ എത്തിയതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. കാലിനു വയ്യാതെ വേദനസംഹാരികള്‍ കഴിച്ചിരിക്കുന്നതിനിടയിലാണ് ഞാന്‍ വെയില്‍ പ്രമോഷന്റെ ഭാഗമായി ആ അഭിമുഖങ്ങള്‍ നല്‍കുന്നത്. ഞാന്‍ കാലിനു മരുന്നുവച്ചുകെട്ടി വരുന്നതുവരെ കാത്തിരുന്നവരാണ്, എന്റെ അവസ്ഥ നന്നായി കണ്ടറിഞ്ഞവര്‍, എന്നിട്ടും മയക്കുമരുന്ന് അടിച്ചാണ് സംസാരിച്ചതെന്ന രീതിയില്‍ വളച്ചൊടിക്കപ്പെട്ടുവെന്നാണ് ഷൈന്‍ പറയുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളെക്കുറിച്ചും താരം വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.
അന്ന് ആ കേസു നടക്കുന്ന സമയത്തുമതെ, ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍. ഫലം വന്നപ്പോള്‍ നെഗറ്റീവ്. എന്നാല്‍ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ലെന്നാണ് താരം പറയുന്നത്. അതേസമയം, എനിക്കുമുണ്ടൊരു കുടുംബം, ഈ വാര്‍ത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തില്‍ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആര്‍ക്കുമറിയേണ്ട എന്നും ഷൈന്‍ പറയുന്നു.
തനിക്ക് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ സ്ഥിരമായി ലഭിക്കുന്നതും നല്ല നെഗറ്റീവ് ഇമേജ് ഉളളതിനാലാണെന്നാണ് ഷൈന്‍ പറയുന്നത്. ഞാന്‍ നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് താരം പറയുന്നത്. അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയുകയും ചെയ്യുമെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു. ന്യൂസ് മേക്കര്‍ അവാര്‍ഡിനൊന്നും ‘കുപ്രസിദ്ധ വാര്‍ത്ത’ കിട്ടിയ എന്നെ ആരും പരിഗണിക്കില്ലല്ലോ, അതേസമയം മയക്കുമരുന്നുനിരോധന ദിനം പോലുള്ള പരിപാടിയ്ക്ക് എന്നെ വിളിക്കുകയും ചെയ്യുമെന്നും ഷൈന്‍ പറയുന്നു.
പട ആണ് ഷൈന്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തല്ലുമാല, ജിന്ന്, റോയ് തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതേസമയം വിജയ് ചിത്ര്ം ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറാനിരിക്കുകയാണ് ഷൈന്‍് ടോം ചാക്കോ. തമിഴിലും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ ഷൈന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
about shine tom chacko
