Connect with us

ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.. സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധ; വിവാദങ്ങളിൽ പ്രതികരിക്കാനില്ല; തുറന്ന് പറഞ്ഞ് ഷറഫുദീൻ

Malayalam

അഞ്ചര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. നടന്‍ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

ചിത്രത്തിൽ നായകനായെത്തുകയാണ് നടൻ ഷറഫുദീനാണ്. ഏറെ പ്രതീക്ഷയുള്ള സിനിമയാണിതെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിനെന്നും ഷറഫുദീൻ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

ഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും ഷറഫുദീൻ പറഞ്ഞു.’കലയുടെ ഭാ​ഗത്ത് മാത്രം നിൽക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല,’ ഷറഫുദീൻ പറഞ്ഞു.

സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. സ്ത്രീപക്ഷ സിനിമയാണെന്ന് പറയാൻ പറ്റില്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്,’ ഷറഫുദീൻ പറഞ്ഞു

ഭാവനയും ഷറഫുദീനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്നു. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും

More in Malayalam

Trending

Recent

To Top