Connect with us

പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ല; രണ്ടാമത്തെ മകന് ഓട്ടിസം, സംസാരിക്കില്ല, സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകില്ല; കുടുംബത്തെക്കുറിച്ച് പറഞ്ഞ് ജോബി

Malayalam

പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ല; രണ്ടാമത്തെ മകന് ഓട്ടിസം, സംസാരിക്കില്ല, സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകില്ല; കുടുംബത്തെക്കുറിച്ച് പറഞ്ഞ് ജോബി

പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ല; രണ്ടാമത്തെ മകന് ഓട്ടിസം, സംസാരിക്കില്ല, സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകില്ല; കുടുംബത്തെക്കുറിച്ച് പറഞ്ഞ് ജോബി

നാടകത്തിലും മിമിക്രി വേദികളിലും സിനിമയിലുമെല്ലാം സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജോബി. കെഎസ്എഫ്ഇ ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോബി. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ചിരിക്കുന്ന മുഖത്തോടെ മാത്രം പ്രേക്ഷകര്‍ വേദികളില്‍ കണ്ടിട്ടുള്ള ജോബി തന്റെ മനസ് തുറക്കുകയാണ്. സീ മലയാളത്തിന്. നല്‍കിയ അഭിമുഖത്തിലാണ് ജോബി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

ഉയരം കുറവാണ് എനിക്ക് പക്ഷേ പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ലെന്ന് ജോബി ഉറച്ച ശബ്ദത്തോടെ പറയുകയാണ്. എന്റെ കുറവുകളെ ഞാന്‍ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു. നന്നായി മടിയില്ലാതെ സംസാരിക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുന്‍നിരയിലെ പ്രധാന സ്ഥാനങ്ങള്‍ എന്നെ തേടിയെത്തിയെന്നും താരം പറയുന്നു. സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാനും വ്യത്യസതമായ കഥാപാത്രങ്ങളും കിട്ടിയെന്നും ജോബി ചൂണ്ടിക്കാണിക്കുന്നു. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടര്‍ എന്നേ തേടിയെത്തിയത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ്. എന്നാല്‍ പലര്‍ക്കും ഞാന്‍ അതില്‍ അഭിനയിക്കുന്നത് ഒട്ടും താല്‍പര്യം ഇല്ലാത്ത കാര്യമായിരുന്നു. പക്ഷേ എനിക്ക് ആ സിനിമയിലൂടെ അവര്‍ക്കു മുമ്പില്‍ എന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചുവെന്നും ഒടുവില്‍ ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചുവെന്നും ജോബി അഭിമാനത്തോടെ പറയുന്നു. അത് തന്നെയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവുമെന്നും ജോബി പറയുന്നു.

നാടകത്തില്‍ നിന്നാണ് ജോബി അഭിനയം ആരംഭിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജോബി നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം മികച്ച നടനാവുകയും ചെയ്തിട്ടുണ്ട് ജോബി. അക്കാലത്ത് തന്നെ മിമിക്രിയും കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് പ്രൊഫഷണല്‍ മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാന്‍ തുടങ്ങിയത്. കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നുവെന്നാണ് ജോബി പറയുന്നത്. തുടര്‍ന്ന് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെത്തുകയായിരുന്നു. അതിനുശേഷം ദൂരദര്‍ശനിലും പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് സജീവമായി മാറുകയായിരുന്നു ജോബി.

താന്‍ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ജോബി നല്‍കുന്ന ഉത്തരം ലുട്ടാപ്പിയുടേത് എന്നായിരിക്കും. ”മിമിക്രി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് ശബ്ദങ്ങള്‍ പരീക്ഷിക്കാന്‍ എനിക്കിഷ്ട്ടമാണ് അത് കൊണ്ട് തന്നെ എനിക്കു വേണ്ടി അല്ലാതെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകം തോന്നിയതും പ്രിയപ്പെട്ടതുമാണ് ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തത്. അത് അന്നും ഇന്നും കുട്ടികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്” എന്നാണ് ജോബി പറയുന്നത്.

ഭാര്യ സൂസന്‍ കട്ട സപ്പോര്‍ട്ടായി എന്നും കൂടെയുണ്ടെന്നും ജോബി പറയുന്നു. രണ്ട് മക്കളാണ് ജോബിയ്ക്കുള്ളത്. മൂത്തയാള്‍ സിദ്ധാര്‍ഥ്, ഇളയവന്‍ ശ്രേയസ്. രണ്ടാമത്തെ ആള്‍ക്ക് ഓട്ടിസം ആണ് അവന്‍ സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനൊന്നും ആകില്ല ഹൈപ്പര്‍ ആക്ടീവാണ്. പക്ഷേ ഇപ്പോള്‍ ആള് ഓക്കേ ആയി വരുകയാണെന്നും ജോബി പറയുന്നു. മൂത്തയാള്‍ ഡിഗ്രി കഴിഞ്ഞുവെന്നും ജോബി പറയുന്നു. കെഎസ്എഫ്ഇയുടെ ഉളളൂര്‍ ബ്രാഞ്ച് മാനേജര്‍ ആയി ആണ് ഇപ്പോള്‍ ജോബി ജോലി ചെയ്യുന്നത്.

about joby

Continue Reading
You may also like...

More in Malayalam

Trending

Recent

To Top