Connect with us

സാന്ദ്രയുടെ വീട്ടിൽ വൻ അപകടം അമ്മേം തങ്കകൊലുസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! വെടിപൊട്ടും പോലൊരു ശബ്ദമായിരുന്നു! സംഭവിച്ചതിനെക്കുറിച്ച് ഇപ്പോഴും അറിയില്ലെന്ന് സാന്ദ്ര തോമസ്

Malayalam

സാന്ദ്രയുടെ വീട്ടിൽ വൻ അപകടം അമ്മേം തങ്കകൊലുസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! വെടിപൊട്ടും പോലൊരു ശബ്ദമായിരുന്നു! സംഭവിച്ചതിനെക്കുറിച്ച് ഇപ്പോഴും അറിയില്ലെന്ന് സാന്ദ്ര തോമസ്

സാന്ദ്രയുടെ വീട്ടിൽ വൻ അപകടം അമ്മേം തങ്കകൊലുസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! വെടിപൊട്ടും പോലൊരു ശബ്ദമായിരുന്നു! സംഭവിച്ചതിനെക്കുറിച്ച് ഇപ്പോഴും അറിയില്ലെന്ന് സാന്ദ്ര തോമസ്

അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മക്കളായ തങ്കത്തിന്റെയും കുല്‍സുവിന്റെയും വിശേഷങ്ങളുമായാണ് താരമെത്താറുള്ളത്. ക്ഷണനേരം കൊണ്ടാണ് സാന്ദ്ര പങ്കിടുന്ന വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. പേരന്റിംഗിനെക്കുറിച്ചും തങ്ങളുടെ യാത്രകളെക്കുറിച്ചും മക്കളുടെ കളികളും സംശയങ്ങളുമൊക്കെയായി സൂപ്പര്‍നാച്ചുറല്‍ ഫാമിലി യൂട്യൂബിലെ താരമാണ്. തലനാരിഴയ്ക്ക് തങ്ങള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സാന്ദ്രയും മക്കളും.

ഇവിടെ ഇപ്പോള്‍ ഒരു സംഭവം നടന്നു എന്താണ് സംഭവിച്ചതെന്ന് സാന്ദ്ര മക്കളോട് ചോദിക്കുന്നതിലൂടെയായാണ് വീഡിയോ ആരംഭിച്ചത്. ഞങ്ങളെല്ലാം താഴെയിരിക്കുമ്പോള്‍ സൈഡിലുള്ള ഗ്ലാസ് വിന്‍ഡോ പൊട്ടിവീണെന്നായിരുന്നു സാന്ദ്ര പറഞ്ഞത്. ഭയങ്കരമായ സൗണ്ടായിരുന്നു. വെടിവെച്ച പോലെയാണ് തോന്നിയത്. അതിന് തൊട്ടുതാഴെ ഇരിക്കുകയായിരുന്നു ഞങ്ങള്‍. ചൂട് കൂടിയിട്ടാവാം ഗ്ലാസ് പൊട്ടിയതെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു.

സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചാച്ചനോടും ഉമ്മിയോടും തങ്കവും കുല്‍സുവും പറഞ്ഞിരുന്നു. വീഡിയോ കോളിലൂടെയായാണ് ഇരുവരും സംസാരിച്ചത്. ഇവിടെ ഗ്ലാസൊക്കെ നന്നായിട്ട് പൊട്ടിയിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞങ്ങള്‍ അങ്ങോട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ സൂക്ഷിച്ച് വരണമെന്നായിരുന്നു മക്കളുടെ കമന്റ്. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും തങ്കവും കുല്‍സുവും പറയുന്നുണ്ടായിരുന്നു.

ഗ്ലാസ് പൊട്ടിയതല്ല പടക്കവും പൊട്ടിയതാണെന്നും ഇരുവരും അമ്മയോട് പറയുന്നുണ്ടായിരുന്നു. അതില്‍ തൊടണ്ടെന്നായിരുന്നു ചാച്ചന്‍ പറഞ്ഞത്. തങ്കക്കൊലുസിന്റെ ഫോട്ടോയെടുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് വെടിയൊച്ച പോലൊരു ശബ്ദം കേട്ടത്. കല്ലെറിഞ്ഞതാണോയെന്ന സംശയവുമുണ്ട്. ടെംപേര്‍ഡ് ഗ്ലാസായതിനാല്‍ ഇത് ചിതറിത്തെറിക്കില്ലെന്നും സാന്ദ്ര പറയുന്നുണ്ടായിരുന്നു. താഴെ കല്ലൊന്നും കാണാനില്ലെന്നായിരുന്നു വര്‍ഷ പറഞ്ഞത്.

നിരവധി പേരാണ് സാന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. കുട്ടികൾക്ക് ചാച്ചനോടും, ഉമ്മിയോടും എന്തൊരു സ്നേഹമാ, കുച്ചമ്പയ്ക്ക് ഭയങ്കര നിരീക്ഷണ പാടവം ഉണ്ട്. സാന്ദ്ര കുഞ്ഞുങ്ങളെ സൂക്ഷിക്കണേ, ജനലിന്റെ അടുത്ത് കൂടുതൽ സമയം ചെലവിടാൻ സമ്മതിക്കല്ലെ. എന്താണ് ശരിക്കും സംഭവിച്ചത് എന്ന് മനസ്സിലായോ എന്നിട്ട്? ചൂട് കാരണം തന്നെ ആണോ? എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സാന്ദ്രയുടെ മറുപടി.

about sandra thomas

More in Malayalam

Trending