Connect with us

വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു! ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ…ശരണ്യയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സീമ ജി നായർ

Malayalam

ശരണ്യയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി സീമ ജി നായർ

ഇന്ന് ശരണ്യയുടെ പിറന്നാൾ. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം. ഇപ്പോളും അവൾ പോയിയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല. വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു. ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു എന്നായിരുന്നു സീമ കുറിച്ചത്.

വേദനയോടെയാണ് ഞങ്ങളും ശരണ്യയെ ഓര്‍ക്കുന്നതെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിന് വലിയൊരു സര്‍പ്രൈസായിരുന്നു സീമ ജി നായര്‍ ശരണ്യയ്ക്ക് നല്‍കിയത്. അതിജീവനത്തിന്റെ രാജകുമാരനുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയായിരുന്നു ഞാന്‍ കൊടുത്ത സര്‍പ്രൈസ്. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്ക് വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാവുന്ന അപൂര്‍വ്വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇതെന്നുമായിരുന്നു സീമ കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിന് കുറിച്ചത്.

ക്യാൻസറിനോട് പടപൊരുതി പലതവണ ജീവതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് ശരണ്യ ശശി ഓര്‍മയായത്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക്ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ശരണ്യയുടെ വിടവാങ്ങല്‍

തലവേദനയിലൂടെയായി തുടങ്ങിയ അര്‍ബുദത്തോട് അവസാനനിമിഷം വരെ പോരാടുകയായിരുന്നു ശരണ്യ. ജീവിതത്തിലേക്ക് തിരിച്ചുവരാനും വീണ്ടും അഭിനയിക്കാനുമൊക്കെ ഏറെ ആഗ്രഹിച്ചിരുന്നു. എല്ലാതവണത്തേയും പോലെ തിരികെ വരാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായി അത് സംഭവിക്കുകയായിരുന്നു എന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. ശരണ്യയുടെ വിയോഗംകഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമായാണ് നന്ദുമഹാദേവയും വിടവാങ്ങിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top