ഡേറ്റ് ക്ലാഷ് ആയപ്പോള്‍ ആ കഥാപാത്രത്തെ ജെര്‍മനിയില്‍ പറഞ്ഞയച്ചു… അങ്ങനെ കുറച്ച് കാലം കറുത്ത മുത്തില്‍ നിന്നും മാറി നിന്നു, പരമ്പരയിലേക്ക് വീണ്ടും തിരിച്ചെത്തിയപ്പോൾ സംഭവിച്ചത്! പിന്മാറ്റത്തിന്റെ കാരണം അതാണ്; കിഷോറിന്റെ വെളിപ്പെടുത്തൽ

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത് എന്ന സീരിയലിലെ ഡോ. ബാലചന്ദ്രന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഒരു കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു കിഷോർ സത്യ. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു കിഷോര്‍ സത്യയുടെ പിന്മാറ്റം. അന്ന് പല ഗോസിപ്പുകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ആ പിന്മാറ്റത്തിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് കിഷോർ സത്യ.
വളരെ കുറച്ച് സീരിയലുകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ചെയ്തത് എല്ലാം വലിയ പ്രൊജക്ടുകളാണ്. എനിക്ക് വേണമെങ്കില്‍ ഒരു അഞ്ഞൂറ് സീരിയലുകള്‍ ചെയ്യാമായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷത്തിന് ഇടയില്‍ അഞ്ചോ ആറോ സീരിയലുകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പൊതുവെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സീരിയലുകള്‍ വരുന്നത്. അതില്‍ മെയില്‍ ക്യാരക്ടറുകള്‍ക്കും പ്രധാന്യമുള്ള സീരിയലുകളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്.
കറുത്ത മുത്ത് എന്ന സീരിയലിലും അത്തരം ഒരു നല്ല വേഷമാണ് ഞാന്‍ ചെയ്തത്. ആ സമയത്ത് എനിക്ക് കുറച്ച് സിനിമകള്‍ വന്നു. ജെയിംസ് ആന്റ് ആലീസ്, ഊഴം, ലക്ഷ്യം, സ്വര്‍ണ കടുവ പോലുള്ള സിനിമകള്‍ ചെയ്യുന്നതിന്റെ തിരക്കുകളിലായിരുന്നു ഞാന്‍. ഡേറ്റ് ക്ലാഷ് ആയപ്പോള്‍, സീരിയലില്‍ ആ കഥാപാത്രത്തെ ജെര്‍മനിയില്‍ പറഞ്ഞയച്ചു. അങ്ങനെ കുറച്ച് കാലം കറുത്ത മുത്തില്‍ നിന്നും മാറി നിന്നു.
പിന്നീട് ഒരു സംയുക്ത ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ഞാന്‍ സീരിയലിലേക്ക് തിരിച്ചു വരാന്‍ തയ്യാറായി. പക്ഷെ അപ്പോഴേക്കും കഥാപാത്രങ്ങളും കഥയും എല്ലാം മാറിയിരുന്നു. മക്കള്‍ എല്ലാം വലുതായ, വേറൊരു കഥാഗതിയിലൂടെയാണ് സീരിയല്‍ പോകുന്നത്. കാര്‍ത്തികയുടെയും ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും എല്ലാം കഥ കഴിഞ്ഞു, പുതിയ കഥ തുടങ്ങി. ആ ഒരു ഘട്ടത്തിലേക്ക് എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു.
സീരിയലിന്റെ കഥാഗതികള്‍ ഒന്നും മുന്‍കൂട്ടി തീരുമാനിക്കാനോ പറയാനോ സാധിയ്ക്കില്ല. അത് ഒഴിക്കിന് പോകുന്നതാണ്. റേറ്റിങില്‍ താഴോട്ട് പോകുമ്പോള്‍ പല പുതിയ കഥാപാത്രങ്ങളെയും കൊണ്ടുവരികയും ചില കഥാപാത്രങ്ങളെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നത് അതിന്റെ മുന്നോട്ടുള്ള യാത്രയുടെ ഭാഗമാണ്. റേറ്റിങ് ഗിമ്മിക്കുകള്‍ – കിഷോര്‍ സത്യ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...