Malayalam
എന്റെ ഭര്‍ത്താവ് കരണ്‍ ജോഹറിനെ പോലയല്ല, ആയിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ പ്രണയിക്കില്ലായിരുന്നു! തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി
എന്റെ ഭര്‍ത്താവ് കരണ്‍ ജോഹറിനെ പോലയല്ല, ആയിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ പ്രണയിക്കില്ലായിരുന്നു! തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. താരകുടുംബത്തില്‍ നിന്നും സിനിമിയിലെത്തിയ താരമാണ് റാണി. കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണ് റാണി താരമായി മാറുന്നത്. പിന്നീട് ഗുലാം, വീര്‍ സാറ, കഭി അല്‍വിദ ന കെഹ്ന, മര്‍ദാനി, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി കയ്യടി നേടിയിട്ടുണ്ട് റാണി മുഖര്‍ജി. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസിന്റെ തലവനായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം കഴിച്ചത്.
ഒരിക്കല്‍ തന്റെ സിനിമയായ ഹിച്ച്കിയുടെ പ്രൊമോഷനിടെ ഭര്ത്താവിനെക്കുറിച്ച്് റാണി മനസ് തുറന്നിരുന്നു. എന്തുകൊണ്ടാണ് താന്‍ ആദിത്യയെ പ്രണയിച്ചതെന്നും തങ്ങളുടെ ദാമ്പത്യ ജീവിതതെക്കുറിച്ച്ുമൊക്കെ റാണി മുഖര്‍ജി മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
”ഞാന്‍് എന്റെ ഭര്‍ത്താവുമായി പ്രണയത്തിലാകാന്‍ കാരണം അദ്ദേഹം വളരെയധികം പ്രൈവറ്റ് ആയ മനുഷ്യന് ആണെന്നതാണ്. ഇത്രയും നാള് ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്്തൊരാള് എന്ന നിലയില്‍ ഞാന്‍ ശരിക്കും ബഹുമാനിക്കുന്നൊരാളാണ് അദ്ദേഹം. എല്ലാവരുടേയും അകവും പുറവും അറിയുന്നതിനാല്‍ ഈ മേഖലയിലെ ഒരാളോട് ബഹുമാനം തോന്നുക എളുപ്പമല്ല. അതുകൊണ്ട് ഞാന്‍ ബഹുമാനിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ആദി. ഇന്നും ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജോലി ചെയ്യുന്ന രീതിയുമെല്ലാം. ഞാനും വളരെയധികം സ്വകാര്യതയുള്ളൊരാളാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നല്ല ജോഡിയാകും. എവിടേയും പോകാതെ തന്നെ ഞങ്ങള്‍ സന്തുഷ്ടരാണ്” എന്നാണ് റാണി പറഞ്ഞത്.
പിന്നാലെ തന്റെ സുഹൃത്തും ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമായി തന്റെ ഭര്‍ത്താവിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട് റാണി മുഖര്‍ജി. ”ആദി കരണ്‍ ജോഹറിനെ പോലൊരു ആളായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തെ പ്രണയിക്കില്ലായിരന്നു. കരണ്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നൊരാളാണ്. അവന്റെ ജീവിതം തന്നെ ഒരു പാര്‍ട്ടിയാണ്. അത്രമാത്രം സോഷ്യല്‍ ആണ് കരണ്‍. എല്ലാദിവസവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് ചെയ്്തു കൊണ്ടേയിരിക്കും. എനിക്ക് എന്റെ വീടാണ്
പ്രധാനം. കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് ഞാന്‍. ഭര്‍ത്താവ് എപ്പോഴും ജോലിയില്‍ മുഴുകി നടക്കുന്നൊരു ജീവിതം എനിക്ക് ചിന്തിക്കാനാകുന്നില്ല. എനിക്ക് അദ്ദേഹത്തെ കാണാന്‍ കിട്ടാതാകും. ആദി ഒട്ടും സോഷ്യല്‍ അല്ലെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ജോലി കഴിഞ്ഞാല്‍ അദ്ദേഹം നേരെ എന്റെ അരികിലേക്കാണ് വരിക” എന്നായിരുന്നു റാണി പറഞ്ഞത്.
about rani mukherji
