Connect with us

അനിയനോടുള്ള സ്‌നേഹവാത്സല്യത്തോടെ ദിലീപിനോട് സംസാരിച്ച് മമ്മൂട്ടി; ലാലേട്ടനോട് സംസാരിച്ച് ജനപ്രിയ നായകൻ…അന്വേഷണം തിരക്കി സഹപ്രവർത്തകർ; അനിയന്റെ കൈ വിടാതെ ചേർത്ത് പിടിച്ച് അമൃത; ചടങ്ങിൽ താരമായത് സിദ്ദിഖിന്റെ മരുകളാണെന്ന് സോഷ്യൽ മീഡിയ

Malayalam

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹം ലളിതമായാണ് നടത്തിയതെങ്കിലും റിസപ്ഷനിലേക്ക് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോൻ, മംമ്ത മോഹൻദാസ്, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിരയാണ് വിവാഹത്തിനെത്തിയത്.

ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടേയും വരവും താരങ്ങളോടുള്ള ഇടപെടലുകളുമെല്ലാം ചര്‍ച്ചയായി മാറിയിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ തോളില്‍ കൈയ്യിട്ട് സംസാരിക്കുന്ന മമ്മൂട്ടിയെ ആയിരുന്നു വീഡിയോകളിലെല്ലാം കണ്ടത്. അനിയനെപ്പോലെയായാണ് അദ്ദേഹം തന്നെ കാണുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു. അനിയനോടുള്ള സ്‌നേഹവാത്സല്യത്തോടെയായിരുന്നു മെഗാസ്റ്റാര്‍ ദിലീപിനോട് സംസാരിച്ചതെന്ന് ഈ വീഡിയോ കാണുമ്പോഴും മനസിലാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വെളുത്ത മുണ്ടും ഷര്‍ട്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. പൂക്കളുള്ള ഷര്‍ട്ടിലായിരുന്നു ദിലീപ്.

പുറകില്‍ കൈയ്യുംകെട്ടി സേതുരാമയ്യര്‍ ലുക്കിലാണല്ലോ മമ്മൂട്ടിയെന്നായിരുന്നു കമന്റുകള്‍. സഹപ്രവര്‍ത്തകരെ കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും ആരാധകര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനോട് സംസാരിക്കുന്നതും ഒന്നിച്ച് ഫോട്ടോയെടുക്കാനായി പോവുന്നതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു.

ദിലീപിനേയും കാവ്യയേയും കണ്ടപ്പോള്‍ മോഹന്‍ലാല്‍ സംസാരിച്ചില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ബി ഉണ്ണികൃഷ്ണന്റെ അടുത്തിരിക്കുകയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തിന് തൊട്ടപ്പുറത്തായാണ് ദിലീപും ഇരുന്നത്, മോഹന്‍ലാലിനോട് ദിലീപ് സംസാരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുമായി ആരാധകരെത്തിയപ്പോഴായിരുന്നു കുപ്രചാരണങ്ങള്‍ അവസാനിച്ചത്.

നവവധുവായ അമൃതയാണ് ശരിക്കും താരമായതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ഈ വിഡിയോയിൽ എന്റെ കണ്ണുകൾ പോയത്. അനിയന്റെ കൈ വിടാതെ ചേർത്ത് പിടിക്കുന്ന സഹോദരന്റെ അടുക്കൽ ആണ്. അത്പോലെ അമൃതയുടെ അടുത്തും. എന്നും ആ അനുജനെ അങ്ങനെ തന്നെ ചേർത്ത് പിടിക്കട്ടെയെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top