Connect with us

നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല… നടന്മാരില്‍ ഏറ്റവും ഇഷ്ടം അദ്ദേഹത്തെയാണ്; വെളിപ്പെടുത്തി ഗായത്രി സുരേഷ്

Actress

ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രി സുരേഷിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി. 2017 ല്‍ സഖാവ്, ഒരു മെക്സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി സുരേഷ്. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല എന്നാണ് നടി പറയുന്നത്.

ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള നടി കൂടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക്് വഴിതെളിച്ചിരുന്നു. എസ്‌കേപ്പാണ് ഗായത്രിയുടെ ഏറ്റവും പുതിയ റിലീസ്. എസ്‌കേപ്പ് പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഇറക്കിയിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top