കളയുടെ ലൊക്കേഷനിൽ നിന്ന് നേരിട്ടെത്തി ടോവിനോ; അമ്മയോടൊപ്പം മഞ്ജു; ചിത്രങ്ങൾ വൈറലാകുന്നു
കേരളത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. വോട്ടു ചെയ്തതിന്റെ സന്തോഷത്തിലാണ് സിനിമ സീരിയൽ താരങ്ങൾ. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്നസെന്റ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്താനായെത്തി. മാസ്കണിഞ്ഞ് വോട്ടുകുത്താനെത്തിയ ഇവരുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
മഞ്ജു വാര്യർ അമ്മയോടൊപ്പം വോട്ട്രേ ഖപ്പെടുത്താനെത്തുകയായിരുന്നു. തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലാണ് നടിയും കുടുംബവും വോട്ട് ചെയ്യാനെത്തിയത്. ഫാൻസ് ഗ്രൂപ്പുകളിൽ മഞ്ജു വോട്ടിനായെത്തുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്.
ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയാണ് നടൻ ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്യൂവില്‍ നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത് . കൂത്താട്ട് കുളത്ത് കള എന്ന സിനിമയുടെ ലൊക്കഷനിൽ നിന്നാണ് താരമെത്തിയത്. പിതാവ് തോമസും ടൊവിനോയോടൊപ്പം ഉണ്ടായിരുന്നു.
ഇന്നസെന്റും കുടുംബവും ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തി. ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ് ഇക്കുറി ഉള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ആലീസ് മകന് സോണറ്റ് എന്നിവരോടൊപ്പമാണ് അദ്ദേഹമെത്തിയിരുന്നത്.
തന്റെ വോട്ടവകാശം കൃത്യമായി നിയോഗിക്കുന്ന താരമാണ് നടന് മമ്മൂട്ടി. പക്ഷേ ഇത്തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍
സാധിച്ചില്ല .. ബുധനാഴ്ച വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. പനമ്പള്ളി നഗറിലെ സ്കൂളിലാണ് എല്ലാ തിരഞ്ഞെടുപ്പിനും മമ്മൂട്ടി വോട്ട് ചെയ്യാൻ എത്താറുള്ളത്
എന്തുകൊണ്ടാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.
