Connect with us

ആകാശദൂതിലെ എല്ലാവരെയും കരയിപ്പിച്ച റോണിയെ മറന്നോ! നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ

Malayalam

ആകാശദൂതിലെ എല്ലാവരെയും കരയിപ്പിച്ച റോണിയെ മറന്നോ! നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ

ആകാശദൂതിലെ എല്ലാവരെയും കരയിപ്പിച്ച റോണിയെ മറന്നോ! നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ

ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മുരളിയും മാധവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. മാതാപിതാക്കളുടെ മരണത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറയുകയായിരുന്നു ചിത്രം.

അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കും. പോളിയോ ബാധിച്ച് തളർന്ന് പോയ കാലുകൾ കാരണം ഏറ്റെടുക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കായി പോവുകയായിരുന്നു റോണി. റോണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയമാവുകയായിരുന്നു മാര്‍ട്ടിന്‍ കോര. താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാൻ വലിയ പേടി തോന്നിയില്ല. അന്ന് ഷൂട്ടിങ്ങ് സെറ്റിലെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു ഞാൻ. മുരളിയും മാധവിയുമൊക്കെ വളരെ സ്‌നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണമൊക്കെ കഴിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോൾ മദ്രാസിലെ ലയോള കോളേജിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. പിന്നെ ഗൾഫിലേക്ക് പോയി.

വർഷങ്ങളോളമായി ഖത്തറിലെ ദോഹയിലാണ്..സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും. നായകൻ തന്നെ വേണമെന്നില്ല. എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയാൽ ആ വേഷം ചെയ്യും. വില്ലനോ, സഹനടനോ നായകനോ എന്താണെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്യാൻ ഇഷ്ടമാണ്. സിനിമ തന്നെ വേണമെന്ന് നിർബന്ധമില്ല, സീരിയലിൽ അഭിനയിക്കാനും താൽപര്യമുണ്ടെന്ന് മാർട്ടിൻ പറയുന്നു.

ഭാര്യയുടെ പേര് ഷാലെറ്റ് എന്നാണ്. 2015 ലായിരുന്നു ഇരുവരുടെയും വിവാഹം. ഷാലെറ്റ് ഖത്തറിൽ ജോലി ചെയ്ത് വരികയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top