Malayalam
ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്; ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്
ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്; ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്
കൊവിഡ് നെഗറ്റീവായ വിവരവും അതിനുശേഷം ‘ആറാട്ടി’ൽ നടൻ മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരവുംവിവരിച്ച് നടൻ സന്തോഷ് കീഴാറ്റൂര്‍. കഴിഞ്ഞ മാസം 23നാണ് നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അന്ന് കൊവിഡ് ബാധിതനായതിനാൽ സെറ്റിലെത്താൻ സന്തോഷിന് കഴിഞ്ഞില്ല. ഇപ്പോഴിതാ കൊവിഡ് നെഗറ്റീവായതോടെയും ക്വാറന്‍റൈൻ കാലാവധി തീര്‍ന്നതോടെയും ലൊക്കേഷനിലെത്തിയിരിക്കുകയാണ് നടൻ.
‘എപ്പോഴും പോസിറ്റീവ് ആകണം എന്നു തന്നെയാണ് ചിന്ത. രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് പോസിറ്റീവ്. കുഴപ്പം പിടിച്ച പോസിറ്റീവ്. പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ്. നെഗറ്റീവ് ആയതിന് ശേഷം (റിവെഴ്സ് ക്വാറന്‍റൈനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കൊവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി.അങ്ങിനെ ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു. നെയ്യാറ്റിൻകര ഗോപന്‍റെ ( നമ്മുടെ ലാലേട്ടന്‍റെ ) ഒന്നൊന്നര ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര പോസിറ്റീവ് എനർജി കിട്ടി. കാത്തിരിക്കാം തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ടിനായി. ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ് ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ടെന്നാണ് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചത്
മോഹൻലാലും ബി ഉണ്ണികൃഷ്ണനും വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്
