Malayalam
രജിത് കുമാര്‍ വീണ്ടും ബിഗ് ബോസ് സീസണ്‍4 ല്‍ മത്സരിക്കാൻ ; ആര്യയുടെ ആ വാക്കുകൾ ഞെട്ടിച്ചു; ബിഗ് ബോസ് മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് രജിത് കുമാറിലൂടെ!
രജിത് കുമാര്‍ വീണ്ടും ബിഗ് ബോസ് സീസണ്‍4 ല്‍ മത്സരിക്കാൻ ; ആര്യയുടെ ആ വാക്കുകൾ ഞെട്ടിച്ചു; ബിഗ് ബോസ് മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് രജിത് കുമാറിലൂടെ!
ഇന്ത്യയിൽ തന്നെ ഏറെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും തുടങ്ങി.2018 ല്‍ ആണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. പോളി മാണി, സാബു മോന്‍, രഞ്ജിനി ഹാരിദാസ്, ഷിയാസ്, ശ്രീനീഷ് എന്നിവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. സാബു മോന്‍ ആയിരുന്നു വിജയി. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2020 ല്‍ ആണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയ സീസണ്‍ കൂടിയായിരുന്നു ഇത്.
ഷോ സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴായിരുന്നു കൊവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയ, തൊട്ട് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ആര്യ, രജിത്ത് കുമാര്‍, വീണ, അമൃത സുരേഷ്, അഭിരാമി, മഞ്ജു പത്രോസ്, ആര്‍ജെ രഘു, എലീന എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഷോ അമ്പത് ദിവസം പിന്നിട്ടിരുന്നു. സീസണ്‍ 2 ന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നു. മത്സരാര്‍ത്ഥികള്‍ കണ്ണിന് അസുഖം പിടിച്ചിരുന്നു. ഇതും ഷോയെ ബാധിച്ചിരുന്നു.
2021 ല്‍ ആണ് ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീസണ്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 3. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ വന്‍ വിജയവുമായിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു വിജയി.
ഇപ്പോഴിത നാലാം സീസണ്‍ എത്താന്‍ പോവുകയാണ്. തിയതി പുറത്ത് വന്നിട്ടില്ലെങ്കിലും പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ലോഗോ പുറത്ത് വിട്ട് കൊണ്ടാണ് നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോഗോ മാത്രമല്ല പ്രെമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ആദ്യ മൂന്ന് സീസണിനെക്കാളും വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്നാണ പ്രെമോ നല്‍കുന്ന സൂചന. മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രില്‍ ആദ്യത്തോടെ ഷോ ആരംഭിക്കും.
ഇതിനിടയിൽ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ബിഗ് ബോസിന്റെ പുതിയ സീസണിനെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ്. മത്സരാര്‍ത്ഥികളെ കുറിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രജിത് കുമാര്‍, ബീന ആന്റണി, മനോജ് കുമാര്‍ എന്നിവരെ സീസണ്‍ 4 ല്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് ആര്യ പറയുന്നത്.
ഒരു പ്രമുഖ മാധ്യമത്തിനോടാണ് ആര്യ ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 2 ലെ മത്സരാര്‍ഥികളായിരുന്നു ആര്യയും രജിത് കുമാറും. കടുത്ത മത്സരമായിരുന്നു ഇരുവരും തമ്മില്‍ നടന്നത്. എന്നാല്‍ ഒരിക്കല്‍ കൂടി രജിത് കുമാറിനെ സീസണ്‍ 4 ല്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്. ബിഗ് ബോസിനകത്തുള്ള ഗെയിം മാത്രേ കണ്ടിട്ടുളളൂ. പുറത്തുള്ള ഗെയിം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം മികച്ച കളിക്കാരനാണ്. ഷോയ്ക്ക് അനിയോജ്യനുമായിരുന്നു. അതുപോലെ തന്നെ ബീന ആന്റണിയേയും ഭര്‍ത്താവ് മനോജിനേയും ഷോയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ആര്യ പറയുന്നു.
ബിഗ് ബോസ് ഷോയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു ചെയ്തിരുന്നത്. സഹമത്സരാര്‍ത്ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളക് പുരട്ടിയതിനെ തുടര്‍ന്നാണ രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. ഒരുപാട് ഫാന്‍സുള്ള മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. ഷോ ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ നോമിനേഷനില്‍ ഇടം പിടിച്ചിരുന്നു. എല്ലാവരില്‍ നിന്ന് മാറി നില്‍ക്കുന്ന രജിത് കുമാറിനെ ആയിരുന്നു ഷോയില്‍ കണ്ടത്. ഇത്‌ഡോക്ടറിന് ആരാധകരെ കൂട്ടിയിരുന്നു.
about bigg boss
