Malayalam
ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസില്‍ തന്നെ വേര്‍പിരിഞ്ഞു; ആരും തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ കാര്യങ്ങൾ തുറന്നുപറഞ്ഞ് നടി ആരതി സോജന്‍!
ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസില്‍ തന്നെ വേര്‍പിരിഞ്ഞു; ആരും തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ കാര്യങ്ങൾ തുറന്നുപറഞ്ഞ് നടി ആരതി സോജന്‍!
വളരെച്ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് ആരതി സോജന്‍. സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലില്‍ അഭിനയിച്ചുവരുകയായിരുന്നു താരമിപ്പോൾ. എന്നാൽ സീരിയലിൽ നിന്നും ആരതി പിന്മാറിയത്.
നായകനായും നായികയും ഒന്നിച്ചു പിന്മാറിയതോടെ നിരവധി അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു . നടി ആരതി സോജനും വിഷ്ണു നായരുമാണ് ഒരുമിച്ച് പിന്മാറിയത്. താരങ്ങളുടെ പിന്മാറ്റം പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. പിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ഉയര്‍ന്ന് വന്നു. സീരിയലില്‍ നിന്നും മാറി ബിഗ് ബോസ് ഷോ യിലേക്ക് പോവാനാണ് എന്ന നിഗമനത്തിലാണ് എല്ലാവരും എത്തി നില്‍ക്കുന്നത്.
അതേ സമയം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരതി ഇപ്പോള്‍. താന്‍ നേരത്തെ വിവാഹിത ആയിരുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് തന്നെ അത് വേര്‍പിരിഞ്ഞു എന്നുമാണ് സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആരതി വെളിപ്പെടുത്തിയത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് ആരും തെറ്റിദ്ധരിക്കാതെ ഇരിക്കാനാണ് ഇത് പറയുന്നതെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.
താരത്തിന്റെ വാക്കുകൾ വായിക്കാം പൂർണ്ണമായി , ” ‘ഞാന്‍ നേരത്തെ തന്നെ വിവാഹിതയായിരുന്നു. അറേഞ്ച്ഡ് വിവാഹമായിരുന്നത്. 2017 ല്‍ വിവാഹം കഴിച്ചെങ്കിലും 2018 ല്‍ തന്നെ അത് വേര്‍പിരിഞ്ഞു. കുടുംബം അറിഞ്ഞ് തന്നെയാണ് പിരിഞ്ഞത്. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ നാല് വര്‍ഷമാവുകയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് ഒരു പബ്ലിക് ഫിഗറായി നില്‍ക്കുമ്പോള്‍. ഇന്നല്ലെങ്കില്‍ നാളെ അത് പുറത്ത് വരും. പക്ഷേ എന്റെ കല്യാണം കഴിഞ്ഞതാണെന്ന് അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നതായി ആരതി വെളിപ്പെടുത്തി.
ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസില്‍ തന്നെ വേര്‍പിരിഞ്ഞു. അത് വീട്ടുകാര്‍ക്കും അറിയാം. ഇതേ കുറിച്ച് അറിയാത്ത എല്ലാവരോടുമായി താനിത് പറയുകയാണെന്നും ആരതി വ്യക്തിമാക്കി. ഞാനിത് ഒളിപ്പിച്ച് വെച്ചതാണെന്ന് ആരും പറയരുത്. നാളെ ചിലപ്പോള്‍ വീണ്ടും വിവാഹം കഴിച്ചേക്കാം. ഒരു പെണ്‍കുട്ടി വിവാഹം കഴിക്കാതെ ഇരുന്നാലും കഴിച്ചാലുമൊക്കെ ചീത്തപ്പേര് ഉണ്ടാവും. എന്നിരുന്നാലും ഉടനെ എന്തായാലും വിവാഹം ഉണ്ടാവില്ലെന്നാണ് നടി പറയുന്നത്.
കുറച്ച് കൂടി കരിയറിന് പ്രധാന്യം നല്‍കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ജോലി വേണമെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്. തന്റെ അമ്മ പലര്‍ക്കും ജോലിയൊക്കെ ശരിയാക്കി കൊടുക്കാറുണ്ട്. പക്ഷേ സ്വന്തം മക്കള്‍ക്കൊരു ജോലിയാക്കാന്‍ സാധിച്ചില്ലല്ലോ എന്ന് പറയും. എന്റെ വിവാഹം അമ്മയുടെ ഇഷ്ടത്തിന് നടത്തിയതാണ്. അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും അമ്മ ഇപ്പോള്‍ ഹാപ്പിയാണ്. ഇന്നത്തെ കാലത്ത് ഡിവോഴ്‌സ് വലിയ സംഭവമല്ല.
ആരെ വിവാഹം കഴിച്ചാലും അവരുടെ ഉള്ളില്‍ കയറി നോക്കാന്‍ പറ്റില്ല. എത്ര അഡ്ജസ്റ്റ് ചെയ്താലും ശരിയാവണമെന്നില്ല. അങ്ങനെ പോവുന്നവരൊക്കെ ഭാഗ്യവാന്മാര്‍ എന്നേ ഞാന്‍ പറയൂ. നാളെ ഞാന്‍ വിവാഹം കഴിക്കുകയാണെങ്കിലും ഇക്കാര്യം പറഞ്ഞ് വരരുത്. അതുകൊണ്ടാണ് എല്ലാ അഭിമുഖങ്ങളിലും താനിത് പറയുന്നതെന്നും’ ആരതി വ്യക്തമാക്കുന്നു.
about arathy sojan
