Malayalam
പഴയ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സിനിമ ; പഴയ ലാലേട്ടന് പുതിയ ലാലേട്ടന് എന്നൊക്കെ വിശേഷിപ്പിക്കുന്നവർക്ക് ഉഗ്രൻ മറുപടിയുമായി സുദേവ് നായര്‍!
പഴയ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സിനിമ ; പഴയ ലാലേട്ടന് പുതിയ ലാലേട്ടന് എന്നൊക്കെ വിശേഷിപ്പിക്കുന്നവർക്ക് ഉഗ്രൻ മറുപടിയുമായി സുദേവ് നായര്‍!
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സുദേവ് സിനിമയില്‍ എത്തിയത്. അമല്‍ മീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വമാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ സുദേവ് പുതിയ സിനിമാ വിശേഷം പങ്കുവെക്കവേ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലേട്ടനും സുദേവും ഒന്നിച്ചഭിനയിക്കുന്ന മോൺസ്റ്റർ എന്ന സിനിമയെ കുറിച്ചാണ് സുദേവ് പറഞ്ഞത്.
ഒരു മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിക്കുന്നത്. മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണെന്നാണ് സുദേവ് പറയുന്നത്. മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന് പുതിയ ലാലേട്ടന് അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം,’ താരം പറയുന്നു.
മോഹന്‍ലാലിനെ കണ്ടാണ് അഭിനയം പഠിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് എല്ലാം മറന്നുപോയിട്ടുണ്ടെന്നും സുദേവ് പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിക്കുന്നത്.
സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന് ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള് ഒന്നും അല്ലാണ്ടായി പോകും. അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോള്‍ ഞാനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്. ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും,’സുദേവ് പറയുന്നു.
about sudev
